Browsing Category

News stories

മൂന്നാനക്കുഴിയില്‍ നിയന്ത്രണം വിട്ട ഇന്നോവ അപകടത്തില്‍ പെട്ടു

ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം. റോഡില്‍ നിന്നും സമീപത്തെ താഴ്ചയുള്ള കാപ്പിത്തോട്ടത്തിലെ മരങ്ങളും ഉപയോഗിക്കാതെ കിടന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിലും ഇടിച്ചാണ് വാഹനം നിന്നത്. തലശ്ശേരിയില്‍ നിന്നും ബാംഗ്ലൂരിലേക്ക് പുറപ്പെട്ട കുടുംബമാണ്…

മുട്ടിലിലും പരിസരപ്രദേശങ്ങളിലും മോഷ്ടാക്കളുടെ വിളയാട്ടം

എല്ലാ പ്രതികളും അറസ്റ്റില്‍

പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി റാഗിങ്ങിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇന്ന് ഏഴ് പേര്‍ കൂടി പിടിയിലായി. പത്തനംതിട്ട, അടൂര്‍, കൃഷ്ണവിലാസം വീട്ടില്‍ ജെ അജയ് (24), കൊല്ലം പറവൂര്‍ തെക്കുംഭാഗം ചെട്ടിയാന്‍വിളക്കം വീട്ടില്‍ എ…

തുരങ്ക പാത -കണക്ടിങ് റോഡ്, ഇനി സ്റ്റേറ്റ് ഹൈവേ 83

ആനക്കാംപൊയില്‍ -കള്ളാടി -മേപ്പാടി തുരങ്ക പാതയെ പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന പാതയെ സംസഥാന പാതയായി കേരള സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. കോഴിക്കോട് വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കുന്നമംഗലം -അഗസ്ത്യന്‍ മുഴി -തിരുവമ്പാടി…

തീ പിടുത്തം, വീട് കത്തിനശിച്ചു

വീടിന് തീ പിടിച്ചു. കാക്കവയല്‍ കാട അബ്ദുള്ളയുടെ വീടിന്റെ ഷീറ്റ് മേഞ്ഞ മുകള്‍നിലയാണ് പൂര്‍ണ്ണമായും കത്തി നശിച്ചത്. താഴെ നിലയില്‍ അബ്ദുള്ളയും കുടുംബവും താമസമുണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് ഉണര്‍ന്നതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.…

കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രക്കാരന് പരിക്ക്

പുല്‍പ്പള്ളി-പയ്യമ്പള്ളി റോഡില്‍ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റു. പാക്കം മാണ്ടാനത്ത് ബിനോയ് (44) ക്കാണ് പരിക്കേറ്റത്. രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്. പാക്കത്തെ വീട്ടില്‍ നിന്നും പുല്പള്ളി ടൗണിലേക്ക്…

കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് പരിക്ക്

കൃഷിയിടത്തില്‍ നിന്നും കാട്ടാനയെ തുരത്തുന്നതിനിടയില്‍ ആനയുടെ ആക്രമണത്തില്‍ വയോധികന് പരിക്ക്. തിരുനെല്ലി അപ്പപ്പാറ കൊണ്ടിമൂലയില്‍ സുബ്രമണ്യന്‍ (59) നാണ് പരിക്ക് പറ്റിയത്. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. തുടയെല്ലിന് പരിക്കേറ്റ…

മീനങ്ങാടിയില്‍ എം.ഡി.എം.എ പിടികൂടിയ സംഭവം ഒരാള്‍ കൂടി അറസ്റ്റില്‍

നവംബര്‍ 30 ന് മീനങ്ങാടി എസ്.ഐ രാംകുമാറും സംഘവും വാഹന പരിശോധനക്കിടെ 18.38 ഗ്രാം എം.ഡി.എം.എ പിടികൂടിയിരുന്നു. ബാംഗ്ലൂരില്‍ എം.ഡി.എം.എയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ചേളന്നൂര്‍ അംബികാസദനം ഇ.പി അശ്വിന്‍ (25) ആണ് ഇന്ന്…

യുവാവിനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ച ക്വട്ടേഷന്‍ സംഘാംഗങ്ങളെല്ലാം പിടിയില്‍

കരണിയില്‍ യുവാവിനെ വീട്ടില്‍ കയറി ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച് കടന്നു കളഞ്ഞ ക്വട്ടേഷന്‍ സംഘാംഗങ്ങളെല്ലാം പോലീസ് പിടിയിലായി. എറണാകുളത്ത് നിന്നുമാണ് പ്രതികളായ നാല് പേരെ മീനങ്ങാടി പോലീസ് സാഹസികമായി പിടികൂടിയത്. കേസില്‍ എട്ടുപേരെ മുമ്പ്…

വില്പനക്കായി സൂക്ഷിച്ചു വെച്ച 20 ലിറ്റര്‍ മദ്യം പിടികൂടി

ഡ്രൈഡേ വില്പനക്കായി സൂക്ഷിച്ചു വെച്ച 20 ലിറ്റര്‍ മദ്യവുമായി ഒരാളെ വയനാട് എക്‌സ്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. പടിഞ്ഞാറത്തറ കൂനംകാലായില്‍ കെ.ആര്‍ മനു (52) എന്ന ആളെ പ്രിവന്റിവ് ഓഫീസര്‍ എം.പി ഹരിദാസനും സംഘവും അറസ്റ്റ് ചെയ്ത് കേസെടുത്തത്.…
error: Content is protected !!