കല്‍പ്പറ്റ ഫാത്തിമ നഗര്‍ തെക്കുംതല വീട്ടില്‍ ലിബിന്‍ ആന്റണി(24)യെയാണ് കല്‍പ്പറ്റ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. വെള്ളിയാഴ്ച്ച വൈകീട്ടോടെ കല്‍പ്പറ്റ ബൈപ്പാസില്‍ വച്ച് സംശയസ്പദമായി കണ്ട ഇയാളെ പരിശോധിച്ചതില്‍ 0.38 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. കല്‍പ്പറ്റ സബ് ഇന്‍സ്പെക്ടര്‍ വിമല്‍ ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.