ഇന്ന് ജൂലൈ ഒന്ന്. ഡോക്ടർമാരുടെ ദിനം (National Doctors’ Day). സമൂഹത്തിൻറെ ആരോഗ്യത്തിനായി ഡോക്ടർമാർ നടത്തുന്ന തീവ്ര പരിശ്രമങ്ങൾക്ക് നന്ദി അറിയിക്കാനുള്ള അവസരമായി ഈ ദിനം ആഘോഷിക്കുന്നു. – “Celebrating Resilience and Healing Hands.” എന്നതാണ് ഈ വർഷത്തെ ഡോക്ടർടേഴ്സ് ഡേ പ്രമേയം.
ഡോ. ബിസി റോയ് എന്ന പ്രതിഭയായ ഡോക്ടറോടുള്ള ബഹുമാനാർഥമാണ് ഇന്ത്യയിൽ ജൂലൈ ഒന്ന് ‘ഡോക്ടേഴ്സ് ഡേ’ ആയി ആചരിക്കുന്നത്. 1882 ജൂലായ് ഒന്നിന് ബീഹാറിലെ പാറ്റ്നയിൽ ജനിച്ച ഡോ. ബി.സി.റോയ് കൊൽക്കത്തയിൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി 1911ൽ ലണ്ടനിൽ എം.ആർ.സി.പിയും എഫ്.ആർ.സി.എസും പൂർത്തിയാക്കിയ ശേഷം ഇന്ത്യയിൽ തിരിച്ചെത്തി.
മെഡിക്കൽ ജീവിതത്തിൽ വലിയ സംഭാവന നൽകിയ വ്യക്തിയായിരുന്നു ഡോ. റോയ്. സ്വന്തം സുരക്ഷ പോലും നോക്കാതെ സ്വന്തം ജീവൻ വരെ പണയം വച്ചാണ് ഡോക്ടർമാർ രോഗികളെ ചികിത്സിക്കുന്നത്.
വിവിധ രാജ്യങ്ങൾ വ്യത്യസ്ത തീയതികളിൽ ഡോക്ടർമാരുടെ ദിനം ആഘോഷിക്കുന്നു. ഇന്ത്യയിൽ ജൂലൈ 1നാണ് ഡോക്ടർമാരുടെ ദിനം ആചരിക്കുന്നതെങ്കിലും മറ്റ് രാജ്യങ്ങളിൽ വേറെ ദിവസങ്ങളിലായിരിക്കും. അമേരിക്കയിൽ മാർച്ച് 30നാണ് ഡോക്ടേഴ്സ് ദിനം. ക്യൂബയിൽ ഡോക്ടർമാരെ ആദരിക്കുന്നത് ഡിസംബർ 31നാണ്. ഓഗസ്റ്റ് 23നാണ് ഇറാനിലെ ഡോക്ടേഴ്സ് ദിനം. ആദ്യമായി ഡോക്ടേഴ്സ് ദിനം ആചരിക്കുന്നത് 1993ൽ അമേരിക്കയിലെ ജോർജിയയിലാണ്.