തീ പിടുത്തം, വീട് കത്തിനശിച്ചു
വീടിന് തീ പിടിച്ചു. കാക്കവയല്‍ കാട അബ്ദുള്ളയുടെ വീടിന്റെ ഷീറ്റ് മേഞ്ഞ മുകള്‍നിലയാണ് പൂര്‍ണ്ണമായും കത്തി നശിച്ചത്. താഴെ നിലയില്‍ അബ്ദുള്ളയും കുടുംബവും താമസമുണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് ഉണര്‍ന്നതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അടുത്തടുത്ത് വീടുകളുള്ള പ്രദേശത്ത് തീ മറ്റ് വീടുകളിലേക്ക് പടരാതിരുന്നതും രക്ഷയായി. മുകള്‍ നിലയില്‍ കൂട്ടിയിട്ടിരുന്ന മര ഉരുപ്പടികളടക്കമുള്ള സാധനങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. പുലര്‍ച്ചെ മൂന്നരയോടെയാണ് തീ പിടുത്തമുണ്ടായത്. കല്‍പറ്റയില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.