സംസ്ഥാനത്തെ ഞായറാഴ്ച ലോക്ഡൗണ്‍ സമാന നിയന്ത്രണം പിന്‍വലിച്ചു. സ്‌കൂളുകളുടെ പ്രവര്‍ത്തനം ഈ മാസം 28 മുതല്‍ പൂര്‍ണതോതിലാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. നിയന്ത്രണത്തിനായി പല കാറ്റഗറികളിലായി ജില്ലകളെ തിരിച്ചിരിക്കുന്ന പട്ടിക വ്യത്യാസം ഇല്ലാതെ തുടരും.
കോവിഡ് സംബന്ധിച്ച തരംതിരിവില്‍ നിലവില്‍ ഒരു ജില്ലയും സി കാറ്റഗറിയില്‍ ഇല്ലാത്തതിനാല്‍ തിയറ്ററുകള്‍ക്കു പ്രവര്‍ത്തിക്കാന്‍ തടസ്സമില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
കോവിഡ് വ്യാപനം രൂക്ഷമായ സി കാറ്റഗറി ജില്ലകളില്‍ തിയറ്ററുകള്‍ അടച്ചിടാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചത്. ബാര്‍ ഹോട്ടലുകള്‍ക്കും റസ്റ്ററന്റുകള്‍ക്കും ഇല്ലാത്ത നിയന്ത്രണമാണു തിയറ്ററുകള്‍ക്ക് ഉള്ളതെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. മറുപടി ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്നു കോടതി നിര്‍ദേശിച്ചു.