അപേക്ഷ ക്ഷണിച്ചു
മീനങ്ങാടി ഗവ.കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. www.polyadmission.org/gci വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ജൂണ്‍ 30 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍- 8547020190, 9745387360
മീനങ്ങാടി ഗവ പോളിടെക്‌നിക് കോളേജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ജൂണില്‍ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസ റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, പത്തുമാസ ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസിങ്, ടൂവീലര്‍ ഫോര്‍വീലര്‍ ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ കോഴ്‌സുകള്‍ക്ക് പത്താം ക്ലാസാണ് യോഗ്യത. ഫോണ്‍ – 8281362097, 9847699720
അധ്യാപക നിയമനം
വെള്ളാര്‍മല ഗവ.വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നോണ്‍ വൊക്കേഷണല്‍ ജോഗ്രഫി ടീച്ചര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, എംപ്ലോയ്‌മെന്റ് കാര്‍ഡുമായി ജൂണ്‍ 13 ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണം. ഫോണ്‍- 04936 236690,
ഐ.ടി.ഐ സംവരണ സീറ്റ് അപേക്ഷിക്കാം
വ്യവസായിക പരിശീലന വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഐ.ടി.ഐകളിലേക്ക് കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തൊഴിലാളികളുടെ മക്കള്‍ക്ക് സംവരണ സീറ്റുകളിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ www.labourwelfarefund.in വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കണം.
സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം
ജില്ലയിലെ ഐ.ടി.ഐ.കളില്‍ കായിക താരങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സ്‌പോര്‍ട്സ് ക്വാട്ട സീറ്റുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. 2023 ഏപ്രില്‍ ഒന്ന്മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ സ്‌കൂള്‍തലത്തില്‍ സബ്ജില്ലാ കായിക മത്സരങ്ങളില്‍ മൂന്നാം സ്ഥാനം വരെ /ജില്ലാ കായിക സംഘടനകള്‍ സംഘടിപ്പിക്കുന്ന ജില്ലാതല മത്സരത്തില്‍ പങ്കെടുത്ത് മൂന്നാം സ്ഥാനം വരെ ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം. ഐ.ടി.ഐ കോഴ്‌സിന് സമര്‍പ്പിക്കുന്ന അപേക്ഷ, കായിക നേട്ടം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, യോഗ്യതാ പരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഐ.ടി.ഐ. കോഴ്‌സിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി തന്നെയായിരിക്കും ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലിലും അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. ഫോണ്‍:04936-202658,9778471869
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പീച്ചങ്കോട് ടൗണ്‍, കരിങ്ങാരി, ഇണ്ടേരിക്കുന്ന്, തേറ്റമല, വെള്ളിലാടി പ്രദേശങ്ങളില്‍ ജൂണ്‍ 11ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.
ആര്‍.ടി.എ യോഗം മാറ്റിവെച്ചു
ജൂണ്‍ 12 ന് നടത്താനിരുന്ന ആര്‍.ടി.എ യോഗം ജൂണ്‍ 19 ന് ഉച്ചയ്ക്ക് 2.30 ലേക്ക് മാറ്റിവെച്ചതായി ആര്‍.ടി.ഒ അറിയിച്ചു.
അധ്യാപക നിയമനം
കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച.്എസ്.എസ്.ടി ജൂനിയര്‍ ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ അസല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ 13 ന് രാവിലെ ഒമ്പതിന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.ഫോണ്‍- 9447110452
മെഡിക്കല്‍ ഓഫീസര്‍ നിയമനം
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ സായാഹ്ന ഒ.പി.യിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ 12 ന് വൈകിട്ട് അഞ്ചുവരെ കല്‍പ്പറ്റ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ അപേക്ഷ സ്വീകരിക്കും. അപേക്ഷ നല്‍കിയവര്‍ ജൂണ്‍ 16 ന് രാവിലെ പത്തിന് സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണം. ഫോണ്‍ – 04936206768
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
ജവഹര്‍ നവോദയ വിദ്യാലയത്തില്‍ മേട്രണ്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. പത്താം ക്ലാസ് യോഗ്യതയുള്ള 35 – 55 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം ജൂണ്‍ 20 ന് സ്‌കൂളില്‍ നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍- 04936 298550
ട്യൂട്ടര്‍ -ഡെമോണ്‍സ്ട്രറേറ്റര്‍ – ജൂനിയര്‍ റസിഡന്റ് ഒഴിവ്
വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളില്‍ ട്യൂട്ടര്‍/ ഡെമോണ്‍സ്‌ട്രേറ്റര്‍ ജൂനിയര്‍ റസിഡന്റ് തസ്തികളില്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, മാര്‍ക്ക് ലിസ്റ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപത്രം, ആധാര്‍, പാന്‍, വയസ് തെളിയിക്കുന്ന അസല്‍ രേഖയുമായി ജൂണ്‍ 20 ന് രാവിലെ 10.30 ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണം.