19 ലിറ്റര്‍ ചാരായവും 200 ലിറ്റര്‍ വാഷുമായി യുവാവ് പിടിയില്‍
മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ടീം തവിഞ്ഞാല്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ 19 ലിറ്റര്‍ ചാരായവും, 200 ലിറ്റര്‍ വാഷുമായി യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. തവിഞ്ഞാല്‍ പഞ്ചായത്തിലെ കാബെട്ടി സ്വദേശി പുളിമൂല വീട്ടില്‍ അജീഷിനെ (ബിജു പി.ആര്‍ 30) എക്‌സൈസ് കസ്റ്റഡിയിലെടുത്തത്. വെണ്‍മണി കേന്ദ്രീകരിച്ച് വന്‍തോതില്‍ ചാരായം വാറ്റി വില്‍ക്കുന്നു എന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. സ്വന്തമായി വാറ്റിയെടുക്കുന്ന ചാരായം വാളാട്, ഒരപ്പ്, തവിഞ്ഞാല്‍ ഭാഗങ്ങളില്‍ ചില്ലറ വില്‍പ്പനയ്ക്കായി ഇയാള്‍ എത്തിച്ച് നല്‍കിയിരുന്നു. ലിറ്ററിന് 600 രൂപ നിരക്കിലാണ് ചാരായം വില്പന നടത്തിയിരുന്നത്. ഓണത്തോടനുബന്ധിച്ച് പരിശോധനകള്‍ എക്‌സൈസ് കര്‍ശനമാക്കി. എക്‌സൈസ് സംഘത്തില്‍ പ്രിവന്റിവ് ഓഫീസര്‍ ജിനോഷ് പി.ആര്‍ ,ജോണി കെ ,ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ എ.സി ചന്ദ്രന്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രിന്‍സ് റ്റി.ജി, വിപിന്‍ കുമാര്‍ പി.വി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ ഷിംജിത്ത് പി എന്നിവര്‍ പങ്കെടുത്തു. തുടര്‍ നടപടികള്‍ക്കായി പ്രതിയെയും തൊണ്ടിമുതലുകളെയും മാനന്തവാടി എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കി. പത്തുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.