Browsing Category

Latest

ചുരത്തില്‍ ട്രാവലറിന് തീ പിടിച്ചു

കുറ്റ്യാടി ചുരത്തില്‍ നാലാം വളവിലാണ് ട്രാവലറിന് തീ പിടിച്ചത്. ആര്‍ക്കും പരിക്കില്ല. നാദാപുരം ഭാഗത്തുനിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന ട്രാവലറിനാണ് തീ പിടിച്ചത്. നാദാപുരത്ത് നിന്നും 2 യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കുന്നു.

ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം;ഒരു ദിവസം പരമാവധി 80000 പേര്‍ക്ക് ദര്‍ശനം

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങിന് മാത്രം അനുമതി നല്‍കാന്‍ തീരുമാനമായി. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് മാത്രമേ ദര്‍ശനം അനുവദിക്കുകയുള്ളൂ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വെര്‍ച്വല്‍ ക്യൂ ബുക്കിങ്…

നിലമ്പൂര്‍ നഞ്ചങ്കോട് റെയില്‍ പാതയ്ക്ക് സമാന്തരമായി ഭൂഗര്‍ഭ തുരങ്കത്തിനുള്ള സാധ്യത പരിശോധിക്കണം

കല്പറ്റ: ദേശീയ പാതയിലെ രാത്രിയാത്ര പ്രശ്‌നത്തെ മറികടക്കാന്‍ നിര്‍ദ്ദിഷ്ട നിലമ്പൂര്‍ നഞ്ചങ്കോട് റെയില്‍ പാതയുടെ ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്കില്‍ ഭൂമിക്കടിയിലൂടെ നിര്‍ദ്ദേശിച്ചിരിക്കുന്ന പാതയ്ക്ക്‌ സമാന്തരമായി ഭൂഗര്‍ഭ തുരങ്ക പാതയുടെ സാധ്യത…

ലോക മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മാരക മയക്കുമരുന്നുമായ് കര്‍ണ്ണാടക സ്വദേശി പിടിയില്‍

മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രനും സംഘവുംകാട്ടികുളം രണ്ടാം ഗേറ്റ് ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയില്‍ 276 ഗ്രാം മാജിക് മഷ്‌റൂം എന്ന മയക്ക്മരുന്നും(സിലോസൈബിന്‍)13.2 ഗ്രാം കഞ്ചാവും, 6.59 ഗ്രാം ചരസും പിടികൂടി.…

മുണ്ടക്കൈ ദുരന്തം; 1200 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി

വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് സഭയില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടില്‍ 1200 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ദുരന്തത്തില്‍ 231 ജീവനുകള്‍…

ഗാന്ധിജയന്തി ദിനത്തില്‍ ബിവറേജിനടുത്തുള്ള കടയില്‍ മദ്യവില്‍പ്പന: യുവാവ് അറസ്റ്റില്‍

കല്‍പ്പറ്റ: കല്‍പ്പറ്റ ബിവറേജിനടുത്തുള്ള കടയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയ യുവാവിനെ കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. ഇരുളം മൂടക്കൊല്ലി മാവത്ത് നിധിന്‍ (34) ആണ് പിടിയിലായത്. ഗാന്ധിജയന്തി ദിനത്തില്‍ ഉച്ചയോടെയാണ് സംഭവം. 500…

പടിഞ്ഞാറത്തറ – പൂഴിത്തോട് റോഡ്; പ്രക്ഷോഭത്തിന് തുടക്കം

പൂഴിത്തോട് - പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവേ 54 യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കര്‍മ്മസമിതി പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തുന്ന പ്രചരണ വാഹനജാഥക്ക് പടിഞ്ഞാറത്തറയില്‍ തുടക്കം. പടിഞ്ഞാറത്തറയില്‍ നിന്നും ടി സിദ്ദിഖ് എം.എല്‍.എ ജാഥ…

ചരക്ക് നീക്കം നിലയ്ക്കും; ഒക്ടോബര്‍ നാലിന് പണിമുടക്ക്

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു ചരക്ക് ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വാഹന ഉടമകളും തൊഴിലാളികളും ഒക്ടോബര്‍ നാലിന് പണിമുടക്ക് നടത്തും. സംയുക്ത സമര സമിതി സെക്രട്ടറിയേറ്റ് ധര്‍ണ്ണ അടക്കമുള്ള സമരപരിപാടികളും നടത്തുകയും സര്‍ക്കാരിനെ നിവേദനങ്ങള്‍…

വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ കൈവരിയിലാണ് 60കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ 8.30 യോടെയാണ് മൃതദേഹം കണ്ടത്. സുല്‍ത്താന്‍ബത്തേരി പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍…

നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

യു. ഡി. എഫ് ഭരണം നടത്തുന്നനെന്മേനി ഗ്രാമപഞ്ചായത്തില്‍ പ്രസിഡണ്ട് ഷീല പുഞ്ചവയല്‍ സ്ഥാനം രാജിവെച്ചു. പതിനഞ്ചാം വാര്‍ഡില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ തന്നെ അംഗം ബിന്ദു അനന്തന്‍ പുതിയ പ്രസിഡണ്ടാവും. പാര്‍ട്ടിയിലുണ്ടാക്കിയ മുന്‍ ധാരണപ്രകാരമാണ്…
error: Content is protected !!