വയനാട് വിഷന്‍ വാര്‍ത്ത ഫലം കണ്ടു.. ക്രാഷ് ഗാര്‍ഡ് ഫെന്‍സിംഗ് പ്രവര്‍ത്തി നിലച്ച സംഭവത്തില്‍ യോഗം വിളിച്ച് എംഎല്‍എ
നെയ്ക്കുപ്പ-കക്കോടന്‍ ബ്ലോക്കു പ്രദേശത്ത് വനാതിര്‍ത്തിയില്‍ ക്രാഷ് ഗാര്‍ഡ് ഫെന്‍സിംഗ് പ്രവര്‍ത്തി നിലച്ച സംഭവത്തില്‍ നെയ്ക്കുപ്പയില്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ വനം വകുപ്പു ഉദ്യോഗസ്ഥരും നാട്ടുകാരും ജനപ്രതിനിധികളും യോഗം ചേര്‍ന്നു. കാട്ടാന ആക്രമണങ്ങളെ പ്രതിരോധിക്കുവാന്‍ വനം വകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ളക്രാഷ് – ഗാര്‍ഡ് ഫെന്‍സിംഗ് പദ്ധതിനിലച്ച വാര്‍ത്ത വയനാട് വിഷന്‍ ഇന്നലെ നല്‍കിയിരുന്നു. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ എം എല്‍ എ ഐ സി ബാലകൃഷ്ണ്ണന്‍ നെയ്ക്കുപ്പ പള്ളി ഹാളില്‍ സംയുക്തയോഗം വിളിച്ച് ചേര്‍ത്തത് . യോഗത്തില്‍ ഫെസിംങ് പ്രവര്‍ത്തി ഏറ്റെടുത്ത കരാറ്കാരനും ദാസനക്കര, നീര്‍വാരം , പ്രദേശത്തെ മോണിറ്ററി കമ്മിറ്റി അംഗങ്ങളും എത്തിയിരുന്നു.തുടര്‍ന്ന് ചര്‍ച്ചയിലാണ് നാട്ടുകാരും ജനജാഗ്രത സമിതിയും മോണിറ്ററി അംഗങ്ങളും കരാറ്കാരനെതിരെ തിരിഞ്ഞത് ഏറെ നേരം വാക്ക് തര്‍ക്കവും ബഹളവും ഉണ്ടായി. കരാറ് കാരന്റെ അനാസ്ഥയില്‍ പ്രവര്‍ത്തി നിലച്ചതും നിര്‍മ്മാണം പകുതി പോലും പൂര്‍ത്തിയാക്കാത്തതുമാണ് നാട്ടുകാരുടെപ്രതിഷേധത്തിന് കാരണമായത്. തുടര്‍ന്ന് എം എല്‍ എ യും , ഡി എഫ് ഒ അജിത്‌കെ രാമനും ഇടപെട്ട്‌നാട്ടുകാരെ ശാന്തരാക്കുകയായിരുന്നു.അടുത്ത മാസം 30 ന്മുന്‍മ്പ് ദാസനക്കര മുതല്‍ നെയ്ക്കുപ്പ കക്കോടന്‍ബ്ലോക്ക് വരെ വര്‍ക്ക് 14.5 കിലോമീറ്റര്‍ ദൂരത്തില്‍ ക്രാഷ് ഗാര്‍ഡ് വേലി പ്രവൃത്തി പൂര്‍ത്തികരിക്കാമെന്ന് കരാറ് കാരന്‍ ഉറപ്പ് നല്കിയതോടെയാണ്യോഗം അവസാനിപ്പിച്ചത്.