ടെക്നിക്കല്‍ സ്‌കൂള്‍ പ്രവേശനം
സുല്‍ത്താന്‍ ബത്തേരി ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ 2025-26 വര്‍ഷം എട്ടാം ക്ലാസ് പ്രവേശനത്തിന് (ഇംഗ്ലീഷ് മീഡിയം) അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 30 ന് രാവിലെ പത്തിനകം സ്‌കൂളില്‍ നേരിട്ടോ www.polyadmission.org/ths എന്ന വെബ് സൈറ്റ് മുഖേനയോ അപേക്ഷ നല്‍കണം. ഫോണ്‍: 04936 220147, 9495990502.
സൗജന്യ ശില്‍പ്പശാല
കാലിക്കറ്റ് എന്‍.ഐ.ടി യിലെ മെക്കാനിക്കല്‍ എന്‍ജിനിയറിങ് ഡിപ്പാര്‍ട്ട്‌മെന്റ് ഏകദിന ടെക് വര്‍ക്ക്‌ഷോപ്പ് നടത്തുന്നു. ജൂണ്‍ 14 ന് നടക്കുന്ന ശില്‍പ്പശാലയില്‍ ബിടെക്, എംടെക് പൂര്‍ത്തിയാക്കിയവര്‍ക്ക് പങ്കെടുക്കാം. പ്രോജക്റ്റ് ഡെവലപ്പ്‌മെന്റ് , റിവേഴ്സ് എഞ്ചിനീയറിംഗ് , ത്രീഡി പ്രിന്റിങ് , ഇന്റലിജന്റ് ഡ്രോണ്‍ സിസ്റ്റംസ് & എമെര്‍ജിങ് ടെക്നോളജീസ് എന്നീ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസുകള്‍ നയിക്കും. സൗജന്യ രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും ഫോണ്‍ 854726900
ഗസ്റ്റ് അധ്യാപക നിയമനം
മാനന്തവാടി ഗവ.പോളിടെക്നിക് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്, സിവില്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് വിഭാഗങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഒന്നാം ക്ലാസ് ബി.ടെക് ബിരുദമോ ഉയര്‍ന്ന യോഗ്യതയോ ഉള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുമായി ദ്വാരക ഗവ.പോളിടെക്നിക് കോളേജ് ഓഫീസില്‍ ജൂണ്‍ 16 ന് രാവിലെ പത്തിന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 04935 293024
അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ തിരുവനന്തപുരം സി-ഡിറ്റില്‍ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വീഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ എഡിറ്റിങ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള നോളജ് ഇക്കണോമി മിഷന്‍ കീഴില്‍ വരുന്ന കെ-ഡിസ്‌ക് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി കോഴ്‌സിനായി അപേക്ഷിക്കുന്ന യോഗ്യതയുള്ള വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. ജൂണ്‍ 20 വരെ അപേക്ഷ നല്‍കാം. ഫോണ്‍- 8547720167.
അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ ലോക്കല്‍ ലെവല്‍ കമ്മിറ്റിയിലേയ്ക്ക് നാഷണല്‍ ട്രസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള നോണ്‍ ഗവണ്മെന്റല്‍ ഓര്‍ഗനൈസേഷനുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മൂന്ന് വര്‍ഷമാണ് കാലാവധി.താല്പര്യമുള്ള സംഘടനകള്‍ ജൂണ്‍ 25 നകം സ്ഥാപനത്തിന്റെ ലെറ്റര്‍പാഡില്‍ തയ്യാറാക്കിയ അപേക്ഷ വയനാട്ജില്ലാ കളക്ടറേറ്റില്‍ നല്‍കണം. ഫോണ്‍- 04936 202251
ഗതാഗത നിയന്ത്രണം
ദാസനക്കര- പയ്യമ്പള്ളി -കൊയിലേരി റോഡില്‍ ടാറിങ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഇന്ന് ( ജൂണ്‍ 12) മുതല്‍ ടാറിങ് അവസാനിക്കുന്നത് വരെ ഇതു വഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കല്‍പ്പറ്റ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കൂടല്‍കടവ് – ചെറുകാട്ടൂര്‍ വഴിയും കാട്ടിക്കുളം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മാനന്തവാടി- കാട്ടിക്കുളം വഴിയും കടന്നു പോവണം.
വൈദ്യുതി മുടങ്ങും
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തൃശ്ശിലേരി, മൊട്ട, വരിനിലം, പള്ളിക്കവല, മുത്തുമാരി, കാളിയാട്ടുതറ പ്രദേശങ്ങളില്‍ ജൂണ്‍ 12ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.
മാനന്തവാടി 66 കെ.വി സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ജൂണ്‍ 12ന് രാവിലെ എട്ട് മുതല്‍ വെള്ളിയാഴ്ച (ജൂണ്‍ 13) പകല്‍ രണ്ട് വരെ വൈദ്യുതി വിതരണം പൂര്‍ണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
അധ്യാപക നിയമനം
മാനന്തവാടി ഗവ. പോളിടെക്നിക് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്, സിവില്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് വിഭാഗങ്ങളില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ് ടെക്നിഷ്യന്‍, മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ് ടെക്‌നിഷ്യന്‍ തസ്തികളിലേക്ക് ഐ.ടി.ഐ അല്ലെങ്കില്‍ ടി.എച്ച്.എസ്.എല്‍സി യും ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലേക്ക് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമയുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി ദ്വാരകയിലുള്ള ഗവ. പോളിടെക്നിക് കോളേജ് ഓഫീസില്‍ ജൂണ്‍ 17ന് രാവിലെ 10ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍ – 04935 293024