വയനാട്ടിലെ ജൈനമതസ്ഥരുടെ ചരിത്രവും പ്രത്യേകതകളും വിവരിക്കുന്ന ‘ജൈനസംസ്‌കൃതി വയനാട്ടില്‍’ പുസ്തകത്തിന്റെ പ്രകാശനം ജൂണ്‍ ഒമ്പതിന് വൈകുന്നേരം 3ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.ശിവരാമന്‍ പാട്ടത്തില്‍ എഴുതിയ പുസ്തകം കല്‍പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ജൂബിലി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരനായ ഒ.കെ ജോണി പ്രകാശനം ചെയ്യും.പി.ഒ ശ്രീധരന്‍ മാസ്റ്റര്‍ പുസ്തകം ഏറ്റുവാങ്ങും. ഐ.എസ്.ആര്‍.ഒയുടെ എന്‍.എസ്.ഐ.എല്‍ റിട്ട.ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ സുമ ദേവകി റാം ഉദ്ഘാടനം ചെയ്യും.പ്രഫ.കെ.ഐ ജയശങ്കര്‍ പുസ്തകം പരിചയപ്പെടുത്തും.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.വിവേകാനന്ദന്‍ അധ്യക്ഷത വഹിക്കും.മീഡിയ വിംഗ്‌സാണ് പ്രസാധകര്‍.
Sign in
Sign in
Recover your password.
A password will be e-mailed to you.