മൂന്നാനക്കുഴിയില്‍ നിയന്ത്രണം വിട്ട ഇന്നോവ അപകടത്തില്‍ പെട്ടു
ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം. റോഡില്‍ നിന്നും സമീപത്തെ താഴ്ചയുള്ള കാപ്പിത്തോട്ടത്തിലെ മരങ്ങളും ഉപയോഗിക്കാതെ കിടന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിലും ഇടിച്ചാണ് വാഹനം നിന്നത്. തലശ്ശേരിയില്‍ നിന്നും ബാംഗ്ലൂരിലേക്ക് പുറപ്പെട്ട കുടുംബമാണ് അപകടത്തില്‍ പെട്ടതെന്നാണ് ലഭ്യമായ വിവരം. 3 കുട്ടികള്‍ ഉള്‍പ്പെടെ 5 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമായ വിവരം. ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് നിഗമനം.