എല്ലാ പ്രതികളും അറസ്റ്റില്‍
പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി റാഗിങ്ങിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇന്ന് ഏഴ് പേര്‍ കൂടി പിടിയിലായി. പത്തനംതിട്ട, അടൂര്‍, കൃഷ്ണവിലാസം വീട്ടില്‍ ജെ അജയ് (24), കൊല്ലം പറവൂര്‍ തെക്കുംഭാഗം ചെട്ടിയാന്‍വിളക്കം വീട്ടില്‍ എ അല്‍ത്താഫ് (21), കോഴിക്കോട് പുതിയോട്ടുക്കര വീട്ടില്‍ വി ആദിത്യന്‍ (20), മലപ്പുറം എടത്തോല കുരിക്കല്‍ ഇ.കെ സൗദ് റിസാല്‍ (21), കൊല്ലം ഓടനാവട്ടം എളവന്‍കോട്ട് സ്നേഹഭവന്‍ സിന്‍ജോ ജോണ്‍സണ്‍ (22), മലപ്പുറം എടവണ്ണ മീമ്പറ്റ വീട്ടില്‍ എം മുഹമ്മദ് ഡാനിഷ് (23), കൊല്ലം കിഴക്കുഭാഗം നാലുകെട്ട് വീട്ടില്‍ ആര്‍.എസ് കാശിനാഥന്‍ (25) എന്നിവരാണ് ഇന്ന് പിടിയിലായവര്‍. ബാംഗ്ലൂരില്‍ വിവിധ സ്ഥലങ്ങളിലായി മാറി മാറി ഒളിവില്‍ കഴിയുകയായിരുന്ന അജയിനെ ബത്തേരി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ബൈജു കെ.ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സാഹസികമായി പിടികൂടിയത്.
കൊല്ലത്ത് വിവിധയിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞു വരവേ ബന്ധുവീട്ടില്‍ നിന്നാണ് പടിഞ്ഞാറത്തറ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ പി.സി. സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അല്‍ത്താഫിനെ കസ്റ്റഡിയിലെടുക്കുന്നത്. സിന്‍ജോ ജോണ്‍സണ്‍, ആദിത്യന്‍, സൗദ് റിസാല്‍, ഡാനിഷ് എന്നിവരെ കല്‍പ്പറ്റയില്‍ വെച്ചാണ് പോലീസ് പിടികൂടുന്നത്.