പ്രൈവറ്റ് ബസ് തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

0

 

ജില്ലയിലെ പ്രൈവറ്റ് ബസ് തൊഴിലാളികളുടെ കൂലി വര്‍ദ്ധനവും ബോണസും ആവശ്യപ്പെട്ട് സെപ്തംബര്‍ ആദ്യവാരം മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ജില്ലയിലെ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ അവസാനമായി പരിഷ്‌കരിച്ചത് 2019 ലാണ്.വാര്‍ത്താ സമ്മേളനത്തില്‍ പിപി ആലി ( ഐഎന്‍ടിയുസി ) അധ്യക്ഷനായി.എംഎസ് സുരേഷ് ബാബു (സിഐടിയു ), പികെ അച്യുതന്‍ (ബിഎംഎസ് ) സിഎസ്പി ബാബു (എഐടിയുസി)വര്‍ഗ്ഗീസ,് വിനോദ് ,സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

 

സര്‍ക്കാര്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുകയും സര്‍വ്വീസുകളെല്ലാം ലാഭത്തില്‍ ആവുകയും ചെയ്തു.പ്രളയം, കോവിഡ് തുടങ്ങിയ പ്രതികൂല കാലാവസ്ഥ മാറിയതോടെ ഈ തൊഴില്‍ മേഖലയും സജീവമായി. പുതിയ ബസ്സുകളും ഓട്ടോമാറ്റിക് ഡോര്‍ സംവിധാനമൊക്കെ വന്നതോടെ ക്ലീനര്‍ തസ്തിക തന്നെ ഇല്ലാതായി. നിരവധി തൊഴിലാളികള്‍ ഈ മേഖല വിട്ടിട്ട് മറ്റിടങ്ങളിലേക്ക് തൊഴില്‍ തേടി പോയി.ജീവിത ചിലവ് വര്‍ദ്ദിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫെയര്‍ വേജസിന് ആനുപാതികമായ കൂലി വര്‍ദ്ധനവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.മൂന്ന് വര്‍ഷം മുന്‍പ് നടപ്പാക്കിയ ശമ്പള വര്‍ദ്ദനവ് കാലികമായി പുതുക്കണമെന്നും ഓണക്കാലത്ത് തൊഴിലാളികളെ പട്ടിണിക്കിടരുതെന്നും ആവശ്യപ്പെട്ടുള്ള തൊഴിലാളികളുടെ ന്യായമായ ആവശ്യം പോലും അംഗീകരിക്കാത്ത ബസ് ഓണേഴ്‌സ് അസോസ്സിയേഷന്റെ നിലപാടില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ ആദ്യം തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതിനും യോഗം തീരുമാനിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ പിപി ആലി (INTUC) അധ്യക്ഷനായി.എംഎസ് സുരേഷ് ബാബു ( CITU), പികെ അച്യുതന്‍ (BMS) ഇജെ ബാബു (AITUC)വര്‍ഗ്ഗീസ് (INTUC), വിനോദ് (CITU), സുരേന്ദ്രന്‍ (BMS) എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!