ജില്ലാ വികസന കമ്മീഷണര്‍ ജി. പ്രിയങ്കയ്ക്ക് സംസ്ഥാന വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടറായി നിയമനം. 2021 ജൂലൈ 12 നാണ് വയനാടിന്റെ ആദ്യ ജില്ലാ വികസന കമ്മീഷണറായി പ്രിയങ്ക ചുമതലയേറ്റത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച വയനാട് പാക്കേജിന്റെ സ്‌പെഷ്യല്‍ ഓഫീസറുടെ അധിക ചുമതല കൂടി പ്രിയങ്ക വഹിച്ചിരുന്നു. 2017 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. പുതിയ ചുമതലയിലേക്ക് സ്ഥലം മാറിപ്പോകുന്ന പ്രിയങ്കയ്ക്ക് കളക്ടറേറ്റില്‍ യാത്രയയപ്പ് നല്‍കി. ജില്ലാ കളക്ടര്‍ എ. ഗീത മെമന്റോ നല്‍കി.
കോഴിക്കോട് സബ് കലക്ടറായിരുന്നു. തിരുവനന്തപുരത്ത് അസിസ്റ്റന്റ് കലക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കര്‍ണാടകയിലെ തുംകൂര്‍ സ്വദേശിനിയാണ്.സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, എ.ഡി.എം ഷാജു എന്‍.ഐ., ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, ലോ ഓഫീസര്‍ കെ.പി ഉണ്ണികൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ സുധേഷ് എം വിജയന്‍, ഫിനാന്‍സ് ഓഫീസര്‍ ദിനേശന്‍ എ.കെ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.