ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് മലിനീകരണ പ്രതിരോധം എന്ന വിഷയത്തില്‍ ജില്ലാതല സെമിനാര്‍ നടത്തി. തരിയോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന സെമിനാര്‍ തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം സൂന നവീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.മോഹന്‍ദാസ് പ്ലാസ്റ്റിക് മലിനീകരണ പ്രതിരോധ സന്ദേശം നല്‍കി. ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ.പി.ദിനേഷ്, എന്‍.സി.ഡി ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ കെ.ആര്‍.ദീപ, ആര്‍ദ്രം മിഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ സുഷമ, ജില്ലാ മീഡിയ & എജുക്കേഷന്‍ ഓഫീസര്‍ വിന്‍സന്റ് സിറിള്‍ തുടങ്ങിയവര്‍ വിഷയാവതരണം നടത്തി. മെഡിക്കല്‍ ഓഫീസര്‍ ഡോ ദിവ്യകല, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.അശോകന്‍ എന്നിവര്‍ സംസാരിച്ചു. തരിയോട് ഹെല്‍ത്ത് ബ്ലോക്ക് ആരോഗ്യ പ്രവര്‍ത്തര്‍, ആശ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.