വില്പനക്കായി സൂക്ഷിച്ചു വെച്ച 20 ലിറ്റര്‍ മദ്യം പിടികൂടി

0

ഡ്രൈഡേ വില്പനക്കായി സൂക്ഷിച്ചു വെച്ച 20 ലിറ്റര്‍ മദ്യവുമായി ഒരാളെ വയനാട് എക്‌സ്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. പടിഞ്ഞാറത്തറ കൂനംകാലായില്‍ കെ.ആര്‍ മനു (52) എന്ന ആളെ പ്രിവന്റിവ് ഓഫീസര്‍ എം.പി ഹരിദാസനും സംഘവും അറസ്റ്റ് ചെയ്ത് കേസെടുത്തത്. പ്രതിയെ കല്പറ്റ എക്‌സ്സൈസ് റെഞ്ചില്‍ ഹാജരാക്കി റിമാണ്ട് ചെയ്തു. സംഘത്തില്‍ സിവില്‍ എക്‌സ്സൈസ് ഓഫീസര്‍ മാരായ പി.എന്‍ ശശികുമാര്‍, ഉണ്ണികൃഷ്ണന്‍ കെ.എ, നിഷാദ് വി.ബി, സുരേഷ് എം എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!