മീനങ്ങാടിയില്‍ എം.ഡി.എം.എ പിടികൂടിയ സംഭവം ഒരാള്‍ കൂടി അറസ്റ്റില്‍

0

നവംബര്‍ 30 ന് മീനങ്ങാടി എസ്.ഐ രാംകുമാറും സംഘവും വാഹന പരിശോധനക്കിടെ 18.38 ഗ്രാം എം.ഡി.എം.എ പിടികൂടിയിരുന്നു. ബാംഗ്ലൂരില്‍ എം.ഡി.എം.എയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ചേളന്നൂര്‍ അംബികാസദനം ഇ.പി അശ്വിന്‍ (25) ആണ് ഇന്ന് പിടിയിലായത്. മഞ്ചേരി തുറക്കല്‍ വിളക്കുമാടത്തില്‍ സുഹൈല്‍ (34), മേപ്പാടി നത്തംകുനി ചുണ്ടേല്‍ തൊടി അമല്‍ (23) എന്നിവരെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. മൈസൂരില്‍ നിന്നും മഞ്ചേരിയിലേക്ക് വാഹനത്തില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയാണ് പിടികൂടിയത്.

 

Leave A Reply

Your email address will not be published.

error: Content is protected !!