മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസിലെത്തി പ്രതിഷേധിക്കുന്നത്. കാറ്റിലും മഴയിലും തകര്‍ന്ന വീട് പുതുക്കിപ്പണിയാന്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പെര്‍മിറ്റ് നല്‍കുന്നില്ലെന്ന് ആരോപണം.
കാറ്റിലും മഴയിലും വീട് തകര്‍ന്ന വട്ടത്തുവയല്‍ ഒടി സലീമിന് വീട് നിര്‍മ്മാണത്തിന് പെര്‍മിറ്റ് നല്‍കുന്നില്ലെന്നാരോപിച്ചാണ് മീനങ്ങാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. വഴിയുള്‍പ്പടെ 5 സെന്റ് സ്ഥലത്തെ കാലപ്പഴക്കം വന്ന വീട്ടിലാണ് ഉമ്മയും,ഭാര്യയും 3 മക്കളുമടങ്ങുന്ന കുടുംബം താമസിച്ച് വന്നിരുന്നത്. ഈ വീടാണ് 2023 ല്‍ തെങ്ങ് വീണ് പൂര്‍ണ്ണമായും തകര്‍ന്നത്. പിന്നീട് ടാര്‍പോളിന്‍ ഷീറ്റും, മറ്റും ഉപയോഗിച്ച് മറച്ചായിരുന്നു കുടുംബം താമസിച്ചിരുന്നത്.ഇതിനിടെ ഭാഗികമായി വീടിന്റെ പണി ആരംഭിക്കുകയും ചെയ്തു. എന്നാല്‍ വീടിന് ഗ്രാമപഞ്ചായത്തില്‍ നിന്ന് പെര്‍മിറ്റ് മാത്രം ലഭിച്ചില്ലെന്നാരോപിച്ചാണ് ലീഗ് പ്രവര്‍ത്തകര്‍ സെക്രട്ടറിയുടെ ഓഫീസില്‍ പ്രതിഷേധവുമായി എത്തിയത്.
പെര്‍മിറ്റിനായി സലീം എട്ട് മാസത്തോളമായി ഓഫീസില്‍ കയറി ഇറങ്ങുകയാണ്. പ്രസിഡണ്ട് ഉള്‍പ്പടെ ഭരണ സമിതി അംഗങ്ങളും , ഓഫീസിലെ ജീവനക്കാരും പെര്‍മിറ്റ് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും സെക്രട്ടറി പെര്‍മിറ്റ് നല്‍കിയില്ലെന്നാണ് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.