Browsing Category

Newsround

വയനാടിനായി എന്തെങ്കിലും ചെയ്യൂ, കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി

വയനാട് ചൂരല്‍മലയെ വീണ്ടെടുക്കാന്‍ എന്തെങ്കിലും ചെയ്യൂവെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി. ഇക്കാര്യത്തില്‍ വിശദീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയപ്പോഴാണ് ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം. വയനാടുമായി ബന്ധപ്പെട്ട് ഹൈക്കോടതി…

കുറുവ പ്രവേശനം: എ കെ ശശീന്ദ്രനുമായി ഒ ആര്‍ കേളു ചര്‍ച്ച നടത്തി

കുറവ ദ്വീപിലെ പ്രവേശനം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മന്ത്രി ഒ ആര്‍ കേളു വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനുമായി ഇന്ന് രാവിലെ ചര്‍ച്ച നടത്തി. ഹൈക്കോടതി ഉത്തരവ് മൂലം പാല്‍വെളിച്ചം കുറുവാ പ്രദേശത്തെ നൂറുകണക്കിന്…

സ്‌കൂള്‍ കലോത്സവം:അപ്പീലിനുള്ള ഫീസ് ഇരട്ടിയാക്കി:ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന മത്സരയിനം അഞ്ചായി…

സ്‌കൂള്‍ കലോത്സവത്തില്‍ ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സരയിനം അഞ്ചാക്കി. സംസ്‌കൃതോത്സവത്തിലും അറബിക് കലോത്സവത്തിലും അടക്കം ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനങ്ങളുടെ എണ്ണമാണ് രണ്ട് ഗ്രൂപ്പ് അടക്കം അഞ്ചായി…

പരക്കെ മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്ന് എട്ട് ജില്ലകളില്‍…

സംസ്ഥാന സബ്ബ് ജൂനിയര്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് എന്‍. നിരഞ്ജനയും ഗൗരിശങ്കര്‍ ജയരാജും ചാമ്പ്യന്‍മാര്‍

സുല്‍ത്താന്‍ ബത്തേരി: സംസ്ഥാന ചെസ്സ് ടെക്‌നിക്കല്‍ കമ്മിറ്റി സുല്‍ത്താന്‍ ബത്തേരി സംഘടിപ്പിച്ച സംസ്ഥാന സബ് ജൂനിയര്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍സ് ഓപ്പണ്‍ വിഭാഗത്തില്‍ കൊല്ലം സ്വദേശി എന്‍. നിരഞ്ജനയും, ഓപ്പണ്‍ വിഭാഗത്തില്‍ തൃശൂര്‍…

ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടി; ഒരാൾ അറസ്റ്റിൽ

ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന വയനാട് സ്വദേശിയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം, തിരൂർ, വാക്കാട്, കുട്ടിയായിന്റെപുരക്കൽ കെ.പി. ഫഹദ്(28)നെയാണ് വയനാട് സൈബർ ക്രൈം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്‌തത്‌.…

ജുനൈദ് കൈപ്പാണിക്ക് ദേശീയ പുരസ്‌കാരം

മികച്ച തദ്ദേശ ജനപ്രതിനിധി അംബേദ്കര്‍ ദേശീയപുരസ്‌കാരം ജുനൈദ് കൈപ്പാണിക്ക്. രാജ്യത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധിക്കുള്ള ബാബസാഹിബ് അംബേദ്കര്‍ ദേശീയ അവാര്‍ഡ് വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍…

ചുരത്തില്‍ ട്രാവലറിന് തീ പിടിച്ചു

കുറ്റ്യാടി ചുരത്തില്‍ നാലാം വളവിലാണ് ട്രാവലറിന് തീ പിടിച്ചത്. ആര്‍ക്കും പരിക്കില്ല. നാദാപുരം ഭാഗത്തുനിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന ട്രാവലറിനാണ് തീ പിടിച്ചത്. നാദാപുരത്ത് നിന്നും 2 യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കുന്നു.

ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം;ഒരു ദിവസം പരമാവധി 80000 പേര്‍ക്ക് ദര്‍ശനം

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങിന് മാത്രം അനുമതി നല്‍കാന്‍ തീരുമാനമായി. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് മാത്രമേ ദര്‍ശനം അനുവദിക്കുകയുള്ളൂ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വെര്‍ച്വല്‍ ക്യൂ ബുക്കിങ്…

നിലമ്പൂര്‍ നഞ്ചങ്കോട് റെയില്‍ പാതയ്ക്ക് സമാന്തരമായി ഭൂഗര്‍ഭ തുരങ്കത്തിനുള്ള സാധ്യത പരിശോധിക്കണം

കല്പറ്റ: ദേശീയ പാതയിലെ രാത്രിയാത്ര പ്രശ്‌നത്തെ മറികടക്കാന്‍ നിര്‍ദ്ദിഷ്ട നിലമ്പൂര്‍ നഞ്ചങ്കോട് റെയില്‍ പാതയുടെ ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്കില്‍ ഭൂമിക്കടിയിലൂടെ നിര്‍ദ്ദേശിച്ചിരിക്കുന്ന പാതയ്ക്ക്‌ സമാന്തരമായി ഭൂഗര്‍ഭ തുരങ്ക പാതയുടെ സാധ്യത…
error: Content is protected !!