വനസംരക്ഷണ സമിതിയുടെ കീഴില്‍ രൂപീകരിച്ച ജില്ലയിലെ ആദ്യ വായനശാല തലപ്പുഴ മക്കിമലയില്‍

0

വനസംരക്ഷണ സമിതിയുടെ കീഴില്‍ രൂപീകരിച്ച ജില്ലയിലെ ആദ്യ വായനശാല തലപ്പുഴ മക്കിമലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. തളിര്‍ എന്ന പേരില്‍ അറിയപ്പെടുന്ന വായനശാല മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി അദ്ധ്യക്ഷത വഹിച്ചു. എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പഞ്ചമി പുസ്തകശാല വായനശാലക്ക് നല്‍കിയ 500 പുസ്തകങ്ങള്‍ വാര്‍ഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജോസ് പാറക്കല്‍ ഏറ്റുവാങ്ങി.ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍, റെയിഞ്ച് ഓഫീസര്‍മാരായ എസ്. രഞ്ജിത്ത് കുമാര്‍, എം.ടി. ഹരിലാല്‍, ജില്ലാ പഞ്ചായത്ത് അംഗംമീനാക്ഷി രാമന്‍, ബ്ലോക്ക് മെമ്പര്‍ അസീസ് വാളാട് , താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.ഷബിത,തലപ്പുഴ എസ്.ഐ പി.അനീഷ്, എ.വി.എസ്.എസ് പ്രസിഡന്റ് ഒ.എ. ബാബു, നോര്‍ത്ത് വയനാട് എഫ്.ഡി.എ കോ -ഓഡിനേറ്റര്‍ കെ.വി. ആനന്ദന്‍, വായനശാല പ്രസിഡന്റ് സുധാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!