കേരളത്തില്‍ സ്വര്‍ണവിലയുടെ റെക്കോര്‍ഡ് മുന്നേറ്റം. ഗ്രാമിന് ഇന്ന് ഒറ്റയടിക്ക് 195 രൂപ ഉയര്‍ന്ന് വില 9,295 രൂപയും പവന് 1,560 രൂപ ഉയര്‍ന്ന് 74,360 രൂപയുമായി. കഴിഞ്ഞ ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയും എന്ന റെക്കോര്‍ഡ് ഇനി പഴങ്കഥ.
കഴിഞ്ഞമാസം 15ന് (മേയ് 15) പവന്‍വില 68,880 രൂപയിലേക്കും ഗ്രാം വില 8,610 രൂപയിലേക്കും ഇടിഞ്ഞിരുന്നു. തുടര്‍ന്ന്, ഇതുവരെ കൂടിയത് പവന് 5,480 രൂപയും ഗ്രാമിന് 685 രൂപയും. ഈ മാസം ഇതുവരെ മാത്രം ഗ്രാമിന് 375 രൂപയും പവന് 3,000 രൂപയും ഉയര്‍ന്നിട്ടുണ്ട്.