എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍.

0

അമ്പലവയല്‍ കുറ്റിക്കൈത തടിയപ്പിള്ളില്‍ വീട്ടില്‍ ആല്‍ബിന്‍(20),കുമ്പളേരി ചുള്ളിക്കല്‍ വീട്ടില്‍ ബേസില്‍ സിബി (24),കുമ്പളേരി താഴേത്തെക്കുടി വീട്ടില്‍ അഭിഷേക്(24) എന്നിവരെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.വെള്ളിയാഴ്ച്ച രാത്രി പട്ടരുപടി എന്ന സ്ഥലത്ത് സംശയസ്പദമായി കണ്ട ഇവരെ തടഞ്ഞു നിര്‍ത്തി പരിശോധിച്ചതില്‍ ആല്‍ബിന്റെ കൈവശം 9.57 ഗ്രാമും, സിബിയില്‍ നിന്നും 0.63 ഗ്രാമും, അഭിഷേകില്‍ നിന്നും 0.59 ഗ്രാമും വീതം എം.ഡി.എം.എയാണ് കണ്ടെടുത്തത്.ബത്തേരി സബ് ഇന്‍സ്പെക്ടര്‍ പി.പി വിജയന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

 

Leave A Reply

Your email address will not be published.

error: Content is protected !!