കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രക്കാരന് പരിക്ക്
പുല്‍പ്പള്ളി-പയ്യമ്പള്ളി റോഡില്‍ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റു. പാക്കം മാണ്ടാനത്ത് ബിനോയ് (44) ക്കാണ് പരിക്കേറ്റത്. രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്. പാക്കത്തെ വീട്ടില്‍ നിന്നും പുല്പള്ളി ടൗണിലേക്ക് വരുന്നതിനിടെ ആലൂ ര്ക്കുന്നില്വെച്ചാണ് റോഡിന് കുറുകേ കാട്ടുപന്നി ചാടിയത്. തലയ്ക്കും നടുവിനും കാലിനും പരിക്കേറ്റ ബിനോ യിയെ ആദ്യം പുല്‍പ്പള്ളിയിലെ ആശുപത്രിയിലെ ത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ബത്തേരി ഗവ. താലൂക്ക് ആശുപത്രി യില്‍ പ്രവേശിപ്പിച്ചു. ഈ മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.