വൈത്തിരിയില്‍ 350 ഗ്രാം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
കോഴിക്കോട് സ്വദേശികളായ കൂരാച്ചുണ്ട് ചെറിയമ്പനാട്ട് വീട്ടില്‍ ജൂഡ്‌സണ്‍ ജോസഫ് (38), ബാലുശ്ശേരി കൂട്ടാലിട കെട്ടിന്റെ വളപ്പില്‍ വീട്ടില്‍ കെ.വി പ്രിന്‍സ് (23), കല്ലോട് എരവട്ടൂര്‍ കരിങ്ങാറ്റിമ്മേല്‍ വീട്ടില്‍ കെ പ്രവീണ്‍ (27) എന്നിവരെയാണ് വൈത്തിരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌കോഡും ചേര്‍ന്ന് പിടികൂടിയത്. തളിപ്പുഴ ജങ്ഷനില്‍ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലാവുന്നത്. കാറിന്റെ ഡാഷ് ബോര്‍ഡില്‍ നിന്നും കഞ്ചാവടങ്ങിയ പൊതി കണ്ടെടുക്കുകയായിരുന്നു. ഇവര്‍ സഞ്ചാരിച്ചിരുന്ന കെ എല്‍ 11 എല്‍ 8381 നമ്പര്‍ ആള്‍ട്ടോ കാറും പോലീസ് പിടിച്ചെടുത്തു. വൈത്തിരി സബ് ഇന്‍സ്പെക്ടര്‍ സി രാംകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി അയ്യൂബ്, സിവില്‍ പോലീസ് ഓഫീസര്‍ ആര്‍ രാഹുല്‍ എന്നിവരും ജില്ലാ ലഹരി വിരുദ്ധ സ്‌കോഡും പോലീസ് സംഘത്തിലുണ്ടായിരുന്നു.