വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ ഭൂപ്രകൃതിയിലും കാലാവസ്ഥയിലും ഏറെ വ്യത്യാസമുള്ളതിനാല്‍, ഓരോ പ്രദേശത്തിനും അനുയോജ്യമായ മഴക്കെടുതി പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നത് അനിവാര്യമാണ്. ഈ പശ്ചാത്തലത്തിലാണ് ഹ്യും സെന്റര്‍ വിവിധ പ്രദേശങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് നിരവധി പ്രാദേശിക പദ്ധതികള്‍ ആരംഭിച്ചത്.
കഴിഞ്ഞ ആറുവര്‍ഷമായി ഹ്യും സെന്റര്‍ ദുരന്തനിവാരണ അതോറിറ്റിയുമായി ചേര്‍ന്ന് മഴമാപിനികള്‍ സ്ഥാപിക്കുകയും, ദിവസേന കാലാവസ്ഥാ വിവരങ്ങള്‍ ശേഖരിക്കുകയും, അതിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ കാലാവസ്ഥ പ്രവചനങ്ങള്‍ നടത്തുകയും ചെയ്യുന്നു.
ഇതിനെ കൂടുതല്‍ പ്രാദേശികമായി വ്യാപിപ്പിക്കുന്നതിനായാണ് ഹ്യും സെന്ററും റേട്ടറിയുമായി ചേര്‍ന്ന് പുതിയൊരു പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. മണിക്കുന്ന് മല, കുറുമ്പാലക്കോട്ടെ, തൃശ്ശിലേരി തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു.പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ കലക്ടറുടെ ഓഫിസില്‍ നടന്നു.ചടങ്ങില്‍ റോട്ടറി 3204 ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഡോ. സന്തോഷ് ശ്രീധര്‍ ഹ്യും സെന്റര്‍ ഡയറക്ടര്‍ സി.കെ. വിഷ്ണുദാസിന് ധാരണാപത്രം കൈമാറി. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കലക്ടര്‍ ടി.ആര്‍. മേഖലശ്രീ, ഗവര്‍ണര്‍ ഇലക്ട് ബിജോഷ് മാനുവല്‍, റോട്ടറി ഫൗണ്ടേഷന്‍ ചെയര്‍ ഡോ. രാജേഷ് സുഭാഷ്, റിട്ട. ഐഎഎസ് ഉദ്യോഗസ്ഥന്‍ ജി. ബാലഗോപാല്‍, റോട്ടറി ഭാരവാഹികള്‍, റോട്ടറി അംഗങ്ങള്‍, ഹ്യും സെന്റര്‍ പ്രവര്‍ത്തകര്‍ എന്നിവരും പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post