കൈനാട്ടിയില്‍ കാറിടിച്ച് ലോഡിംഗ് തൊഴിലാളിക്ക് പരിക്ക്

0

കൽപ്പറ്റ കൈനാട്ടി അമൃദിന് സമീപം കാറിടിച്ച് ലോഡിംഗ് തൊഴിലാളിക്ക് പരിക്ക് .എടഗുനി സ്വദേശി കെ.കെ.സുഭാഷ് (49) നാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് ശേഷം രണ്ടരയോടെയായിരുന്നു അപകടം. കൽപ്പറ്റ ഗൂഢ ലായിയിലെ ചുമട്ട് തൊഴിലാളിയാണ് . റോഡരികിലുണ്ടായിരുന്ന സുഭാഷിനെ മുക്കം സ്വദേശികളുടെ കാറാണിടിച്ചത്. സുഭാഷിനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്നവർ തന്നെയാണ് പരിക്കേറ്റ് റോഡിൽ വീണ സുഭാഷിനെ ആശുപത്രിയിലെത്തിച്ചത് .

Leave A Reply

Your email address will not be published.

error: Content is protected !!