മാലിന്യം സൂക്ഷിക്കാനായി മാനന്തവാടി നഗരസഭ വാങ്ങിയ എംസിഎഫി ല്‍ സാമ്പത്തിക തിരിമറിയെന്ന് ആരോപണം
മാലിന്യം സൂക്ഷിക്കാനായി മാനന്തവാടി നഗരസഭ വാങ്ങിയ എംസിഎഫി ല്‍ സാമ്പത്തിക തിരിമറിയെന്ന് ആരോപണം. പൊതു പ്രവര്‍ത്തകനായ രാജന്‍ ഒഴക്കോടി വിജിലന്‍സിന് പരാതി നല്‍കി. മാനന്തവാടി നഗരസഭ മാലിന്യ സംസ്‌കരണത്തിന് സ്ഥാപിച്ച ഒരു എംസിഎഫിന് ചെലവ് ഒരു ലക്ഷം രൂപ ചിലവഴിച്ചു എന്നാണ് രാജന് വിവരാവകാശത്തില്‍ നിന്ന്‌ലഭിച്ചമറുപടി. ഇരുപത്തി ഒമ്പതിനായിരം രൂപ ചിലവ് വരുന്ന മാലിന്യം സൂക്ഷിക്കുന്ന യൂണിറ്റിനാണ് മൂന്നിരട്ടി പണം നല്‍കിയത് എന്നാണ് രാജന്‍ ഉന്നയിക്കുന്ന ആരോപണം. ഇതു പൊലെ2024- 25ല്‍ നഗരസഭ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നതിനായി 33 എംസിഎഫുകള്‍ വാങ്ങിയെന്നും ഇതില്‍ ലക്ഷങ്ങള്‍ അഴിമതി ഉണ്ടെന്നുമാണ് രാജന്‍ വിജിലന്‍സിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
വിപണിയില്‍ ലഭിക്കുന്ന ഏറ്റവും ഗുണനിലവാരമുള്ള സാമഗ്രികള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചാല്‍ 29000 രൂപ വരുന്ന എംസിഎഫി ന് മുന്നിരട്ടിയിലെറെ വില നല്‍കിയതിനെരിരെ അന്യോഷണം നടത്തണമെന്നാണ് രാജന്‍ പരാതിയില്‍ ആവശ്യപ്പെടുന്നത്