തുരങ്ക പാത -കണക്ടിങ് റോഡ്, ഇനി സ്റ്റേറ്റ് ഹൈവേ 83

0

ആനക്കാംപൊയില്‍ -കള്ളാടി -മേപ്പാടി തുരങ്ക പാതയെ പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന പാതയെ സംസഥാന പാതയായി കേരള സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. കോഴിക്കോട് വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കുന്നമംഗലം -അഗസ്ത്യന്‍ മുഴി -തിരുവമ്പാടി -ആനക്കാം പൊയില്‍ -മറിപ്പുഴ -കള്ളാടി -മേപ്പാടി -കല്‍പ്പറ്റ പാതയാണ് സ്റ്റേറ്റ് ഹൈവേ ആയി ഉയര്‍ത്തിയത്. ഈ പാത ഇനി സ്റ്റേറ്റ് ഹൈവേ 83 എന്ന പേരില്‍ അറിയപ്പെടും. റോഡിന്റെ ആകെ നീളം 63.14 കി മീറ്റര്‍ ആണ്. ഈ പാത സ്റ്റേറ്റ് ഹൈവേ ആവുന്നതോടെ അതിന് അനുസൃതമായ വികസന പരിഷ്‌കരണ പ്രവര്‍ത്തികളും ഉണ്ടാകും. അത് മലയോര മേഖലയുടെ വികസനത്തില്‍ വലിയ കുതിച്ചു ചാട്ടം ഉണ്ടാക്കും.

Leave A Reply

Your email address will not be published.

error: Content is protected !!