Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News stories
കടപ്പക്കല്ലുമായി കയറ്റം കയറുന്നതിനിടെ ലോറി നിയന്ത്രണം വിട്ടു ചെരിഞ്ഞു. ഒഴിവായത് വന്‍ ദുരന്തം
രാത്രി ഒരു മണിയോടടുത്താണ് ആന്ധ്രാപ്രദേശില്‍ നിന്നും കടപ്പക്കല്ലുമായി വന്ന ലോറി മീനങ്ങാടി താഴത്തുവയല്‍ കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് ചെരിഞ്ഞത്. ബ്രേക്ക് ചേംമ്പര്‍ പൊട്ടിയ വാഹനം നിയന്ത്രണം വിട്ട് പിന്നോട്ട് വരുകയായിരുന്നെന്ന്…
വാളേരിയെ ദുഃഖത്തിലാഴ്ത്തി വൈഷ്ണവിന്റെ മുങ്ങി മരണം
തലപ്പുഴ കണ്ണോത്തുമല അപകടത്തില്‍ 9 തോട്ടം തൊഴിലാളികള്‍ മരണപ്പെട്ട ഞെട്ടല്‍ മാറുന്നതിനു മുന്‍പേ. തോട്ടം തൊഴിലാളികളുടെ മകന്‍ മുങ്ങി മരിച്ചത്. വാളേരിയെയും ദുഃഖത്തിലാഴ്ത്തി. തേറ്റമല പാരിസണ്‍ എസ്റ്റേറ്റ് തൊഴിലാളികളായ ബാബുവിന്റെയും, സുധയുടെയും…
സ്‌ക്വാഡ് രൂപീകരിച്ചു
പൊതു അവധി ദിവസങ്ങളില്‍ ജില്ലയിലെ അനധികൃത ഖനനം, മണല്‍ കടത്ത്, തുടങ്ങിയ ഭൂമി സംബന്ധമായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനും നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിനുമായി മൂന്ന് താലൂക്കുകകളിലും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു.…
കണ്ണോത്ത്മല വാഹനാപകടം: അടിയന്തര ധനസഹായം കൈമാറി
തലപ്പുഴ കണ്ണോത്ത് മലയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം കൈമാറി. 10,000 രൂപ വീതമാണ് 9 കുടുംബങ്ങള്‍ക്ക് കൈമാറിയത്. ഒ.ആര്‍ കേളു എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, സബ്…
പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും.-മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍
കണ്ണോത്ത് മല വാഹനാപകടത്തില്‍ പരിക്കേറ്റവരെ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ വയനാട് മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശിച്ചു. ദാരുണമായ വാഹന അപകടം കേരളത്തിന്റെ ദുഃഖമാണെന്ന് മന്ത്രി പറഞ്ഞു. വാഹനാപകടത്തില്‍ പരിക്കേറ്റവരുടെ…
ദുരന്തം വേദനാജനകം; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും:മന്ത്രി എ.കെ.ശശീന്ദ്രന്‍
കണ്ണോത്ത്മലയില്‍ ജീപ്പ് മറിഞ്ഞ് 9 പേര്‍ മരിക്കാനിടയായ സംഭവം അത്യന്തം വേദനാജനകമാണെന്ന് വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. വയനാട് മെഡിക്കല്‍ കോളേജില്‍ ജീപ്പപകടത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.…
കാവല്‍മാടം സമൂഹ വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു
കന്നാരംപുഴയില്‍ വനാതിര്‍ത്തിയിലെ കാവല്‍മാടം സമൂഹ വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കാട്ടാനശല്യം രൂക്ഷമായ ഇവിടെ കൃഷിയിടങ്ങളിലേക്ക് ആനയിറങ്ങുന്നത് തടയുന്നതിനാണ് വനംവകുപ്പ് വാച്ചര്‍മാര്‍ കാവല്‍മാടത്തില്‍…
അബ്കാരി കേസിലെ പ്രതി 13 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍
തലപ്പുഴ പോലീസ് 2010ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസിലെ പ്രതിയെ പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റ് ചെയ്തു. പേര്യ ചുള്ളി കൈരങ്കോട്ട് സഹദേവന്‍ (55) നെയാണ് തലപ്പുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് അരുണ്‍ ഷായും സംഘവും അറസ്റ്റ് ചെയ്തത്. 2010ല്‍…
ആടിനെ കടുവ ആക്രമിച്ചു കൊന്നു
പാടത്ത് മേയാന്‍ വിട്ട ആടിനെ കടുവ ആക്രമിച്ചു കൊന്നു. ചേകാടി താഴെശ്ശേരി കോളനിയിലെ മുരളിയുടെ ആടിനെയാണ് ബുധനാഴ്ച്ച ഉച്ചക്ക് 2 മണിയോടെ കടുവ കൊന്നത്. കടുവയെ കണ്ട് ആടിനെ മേയിക്കാനെത്തിയ ആള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവിടെ രണ്ടാഴ്ച്ചയ്ക്കിടെ…
നാളെ നടത്താനിരുന്ന ലേല നടപടികള്‍ മാറ്റിവച്ച് ബത്തേരി കാര്‍ഷിക വികസന ബാങ്ക്
സുല്‍ത്താന്‍ ബത്തേരി കാര്‍ഷിക വികസന ബാങ്കിന്റെ നേതൃത്യത്തില്‍ നാളെ പാടിച്ചിറ വില്ലേജ് ഓഫീസിന് മുന്നില്‍ വച്ച് നടത്താനിരുന്ന ലേല നടപടികള്‍ മാറ്റിവച്ചതായി ബാങ്ക് വൈസ് പ്രസിഡന്റ് എം എസ് സുരേഷ് ബാബു പറഞ്ഞു. കര്‍ഷകര്‍ ബാങ്കില്‍ അടയ്ക്കാനുള്ള തുക…