മേപ്പാടി 900 കണ്ടിയിലെ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു. നിലമ്പൂര്‍ അകമ്പാടം സ്വദേശി ബിക്കെന്‍ ഷിഹാബുദ്ധീന്റെ മകള്‍ നിഷ്മയാണ് മരിച്ചത് 900 വെഞ്ചേഴ്‌സ് എന്ന റിസോര്‍ട്ടില്‍ നിര്‍മ്മിച്ച ടെന്റ് ആണ് തകര്‍ന്ന് വീണത്. മൃതദേഹം മേപ്പാടി സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ മൂന്നുപേര്‍ക്ക് നിസാര പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. മരത്തടികള്‍ കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നുവീണത്. വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശമാണിത്. മഴ പെയ്ത് മേല്‍ക്കൂരയ്ക്ക് ഭാരം വന്ന് തകര്‍ന്നതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മേപ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം.
Sign in
Sign in
Recover your password.
A password will be e-mailed to you.