പഴേരിയില്‍ കാട്ടാന കാര്‍ഷിക വിളകള്‍ നശിപ്പിച്ചു
പഴേരിയില്‍ കാട്ടാന ഇറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. വാഴ, തെങ്ങ്, ഇഞ്ചി എന്നീവിളകളാണ് കഴിഞ്ഞദിവസം പഴേരിയില്‍ ഇറങ്ങിയ കാട്ടാന നശിപ്പിച്ചത്. വനത്തില്‍ നിന്ന് കിലോമീറ്ററുകളോളം എത്തിയാണ് കൃഷിനാശം വരുത്തിയത്. കാട്ടാനപ്രതിരോധമാര്‍ഗങ്ങള്‍ ശക്തമാക്കണമെന്നും അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും കര്‍ഷകന്‍.
ഇന്നലെ പുലര്‍ച്ചെയാണ് കാട്ടാന പഴേരി സ്വദേശി പുളിക്കല്‍ പ്രജിഷ രാഗേഷിന്റെ കൃഷിയിടത്തിലെ വാഴ, തെങ്ങ്, സമീപത്തെ കൃഷിയിടത്തിലെ ഇഞ്ചി എന്നിവ നശിപ്പിച്ചത്. കുലചാടിയ അറുപതിലേറെ വാഴകള്‍ കാട്ടാന തിന്നും ചവിട്ടിയും നശിപ്പിച്ചു. കൂടാതെ തെങ്ങും നശിപ്പിച്ചു. കൃഷിയിടത്തിലുണ്ടായിരുന്ന ഫലവൃക്ഷ തൈകളും കാട്ടാന ചവിട്ടിനശിപ്പിച്ചിട്ടുണ്ട്.
വനത്തില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയാണ് ഈ കൃഷിയിടമുള്ളത്. വനത്തില്‍ നിന്നിറങ്ങി റോഡിലൂടെ നടന്നാണ് ഇന്നലെ പുലര്‍ച്ചെ കൃഷിയിടത്തില്‍ കാട്ടാനയെത്തിയത്. ഇതിനുമുമ്പും നാല് തവണ ഈ കൃഷിയിടത്തില്‍ കാട്ടാന ഇറങ്ങി വ്യാപക നാശനഷ്ടവരുത്തിയിരുന്നു. വീണ്ടും ഓരോ കൃഷികള്‍ ചെയ്ത് വരുമ്പോഴേക്കും പിന്നെയും കാട്ടാന എത്തിയ നശിപ്പിക്കുകയാണ്. മണിക്കൂറുകളോളം കൃഷിയിടത്തില്‍ തങ്ങുന്ന കാട്ടാന പ്രദേശവാസികളുടെ ജീവനും ഭീഷണിയാവുകായണ്. കാട്ടാന കൃഷിയിടത്തില്‍ ഇറങ്ങുന്നതിന് പ്രതിരോധ സംവിധാനം ഒരുക്കണമെന്നും നഷ്ടപ്പെട്ട കൃഷിക്ക് അര്‍ഹമായ നഷ്ടപരിഹാരം വേണമെന്നുമാണ് ആവശ്യം.