വാളേരിയെ ദുഃഖത്തിലാഴ്ത്തി വൈഷ്ണവിന്റെ മുങ്ങി മരണം
തലപ്പുഴ കണ്ണോത്തുമല അപകടത്തില്‍ 9 തോട്ടം തൊഴിലാളികള്‍ മരണപ്പെട്ട ഞെട്ടല്‍ മാറുന്നതിനു മുന്‍പേ. തോട്ടം തൊഴിലാളികളുടെ മകന്‍ മുങ്ങി മരിച്ചത്. വാളേരിയെയും ദുഃഖത്തിലാഴ്ത്തി. തേറ്റമല പാരിസണ്‍ എസ്റ്റേറ്റ് തൊഴിലാളികളായ ബാബുവിന്റെയും, സുധയുടെയും മകന്‍ 15 വയസ്സുകാരന്‍ വൈഷ്ണവിന്റെ മുങ്ങി മരണമാണ് വീണ്ടും ദുഃഖത്തിലാഴ്ത്തിയത്. ഇന്നു മൂന്നു മണിയോടെ വൈഷ്ണവടക്കം മറ്റ് അഞ്ചു കുട്ടികള്‍ കടവില്‍ കുളിക്കാന്‍ പോവുകയും രണ്ടുപേര്‍ വെള്ളത്തില്‍ അകപ്പെടുകയുമായിരുന്നു. വാളേരി വാഴത്താറ്റ് കടവില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. വൈഷ്ണവിന്റെ കൂടെ വെള്ളത്തില്‍ അകപ്പെട്ട സായൂജിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും വൈഷ്ണവിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. വാളേരി ഗവണ്‍മെന്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് വൈഷ്ണവ്. വൈഷ്ണവിന്റെ മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.