മൊബൈല്‍ വെറ്ററിനറി യൂണിറ്റും മൊബൈല്‍ സര്‍ജറി യൂണിറ്റും പ്രവര്‍ത്തനം ആരംഭിച്ചു

0

കല്‍പ്പറ്റ ബ്ലോക്കില്‍ മുട്ടില്‍ മൃഗാശുപത്രി ആസ്ഥാനമാക്കി മൊബൈല്‍ വെറ്ററിനറി യൂണിറ്റും, ജില്ലാ വെറ്ററിനറികേന്ദ്രം ആസ്ഥാനമാക്കി മൊബൈല്‍ സര്‍ജറി യൂണിറ്റും പ്രവര്‍ത്തനം ആരംഭിച്ചു. മൊബൈല്‍ വെറ്ററിനറി യൂണിറ്റന്റെ സേവനം വൈകീട്ട് 6 മണി മുതല്‍ രാവിലെ 5 മണി വരെ ലഭ്യമാകുന്നതാണ്. പ്രത്യേക പരിശീലനം ലഭിച്ച വെറ്ററിനറി ഡോക്ടര്‍, ഡ്രൈവര്‍ കം അറ്റന്റന്റ് എന്നിവര്‍ മൊബൈല്‍ യൂണിറ്റില്‍ ഉണ്ടായിരിക്കും. 24 മണിക്കൂറും സജീവമായ 1962 എന്ന ടോള്‍ ഫ്രീ നമ്പറിലുള്ള കേന്ദ്രീകൃത കോള്‍ സെന്റര്‍ സംവിധാനത്തിലൂടെയാണ് മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളുടെ പ്രവര്‍ത്തനം ലഭ്യമാക്കുന്നത്. ?ജില്ലയിലെ തെരഞ്ഞെടുത്ത മൃഗാശുപത്രികള്‍ വഴി രജിസ്റ്റര്‍ ചെയ്യുന്ന വ്യക്തികളുടെ മൃഗങ്ങള്‍ക്ക് മുന്‍കൂട്ടി നിശ്ചയിക്കുന്ന ദിവസങ്ങളില്‍ ശസ്ത്രക്രിയ സേവനം ലഭ്യമാക്കുന്നതാണ് മൊബൈല്‍ സര്‍ജറി യൂണിറ്റിന്റെ പ്രവര്‍ത്തനം.

പദ്ധതിയുടെ ഉദ്ഘാടനം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ വെച്ചു കല്‍പ്പറ്റ എം എല്‍ എ ടി സിദ്ധിഖ് നിര്‍വഹിച്ചു . പദ്ധതിയുടെ നടത്തിപ്പിന് ആവശ്യമായ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള അനുബന്ധ ചെലവുകള്‍ക്ക് എം എല്‍ എ ഫണ്ടില്‍ നിന്ന് തുക അനുവദിക്കുന്നതാണന്ന് അദ്ദേഹം അറിയിച്ചു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!