ഒരു കോടി രൂപ വികസന പദ്ധതി വിജയം കണ്ടില്ല.

0

സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി ഉന്നതികളുടെ വികസനത്തിനായി നടപ്പിലാക്കാന്‍ ആരംഭിച്ച പദ്ധതിയാണ് ഒരു കോടി രൂപ വികസന പദ്ധതി.
ഉന്നതി നിവാസികളുടെ സമഗ്ര വികസനമാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പദ്ധതിയുടെ ഗുണഫലങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തിയായിരുന്നു പദ്ധതിയുടെ തുടക്കം. ഭവന പുനരുദ്ധാരണം, റോഡ് കാന കിണറുകള്‍ എന്നിവയുടെ നവീകരണം, ചുറ്റുമതില്‍, നടപ്പാത എന്നിവയുടെ നിര്‍മാണം തുടങ്ങിയ വിവിധ പ്രവൃത്തികള്‍ ആയിരുന്നു പദ്ധതി വിഭാവനം ചെയ്തത്.എന്നാല്‍ നിര്‍വഹണ ഏജന്‍സിയുടെ പാകപ്പിഴമൂലം സംസ്ഥാനതൊട്ടാകെ പദ്ധതി അവതാളത്തിലായതോടെ ജില്ലയിലും പ്രവൃത്തി പാതിവഴിയിലായി. മൂന്നുവര്‍ഷം മുന്‍പ് തുടക്കമിട്ട പദ്ധതി ഇന്നും പാതിവഴിയില്‍ നില്‍ക്കുമ്പോള്‍ കോടിക്കണക്കിന് രൂപയാണ് കരാറുകാര്‍ക്കും നല്‍കാനുള്ളത്. തേറ്റമല പാലയാണ ഉന്നതിയില്‍ മറ്റ് വികസനപ്രവൃത്തികള്‍ അവതാളത്തില്‍ ആയപ്പോഴും കുടിവെള്ള പദ്ധതിയുടെ പണി പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ കുടിവെള്ള പദ്ധതിക്കായി വൈദ്യുതി കണക്ഷന്‍ എടുക്കാത്തതും മോട്ടോര്‍ സ്ഥാപിക്കാത്തതുമാണ് പ്രദേശത്ത് കുടിവെള്ളക്ഷാമത്തിന് കാരണം. പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന ആവശ്യമാണ് ഉയരുന്ന്ത്.

Leave A Reply

Your email address will not be published.

error: Content is protected !!