വ്യാപാരി ഫെസ്റ്റ് സമ്മാനങ്ങൾ വിതരണം ചെയ്തു
വയനാട് വ്യാപാരി ഫെസ്റ്റിവലിലൂടെ പുൽപ്പള്ളി പ്രദേശത്ത് വിതരണം ചെയ്ത കൂപ്പണുകൾക്ക് ലഭിച്ച രണ്ടു സ്കൂട്ടറുകൾ വിജയികൾക്ക് കൈമാറി. കൂടാതെ അപ്പാട് പ്രദേശത്ത് ലഭിച്ച ബുള്ളറ്റ് മോട്ടോർ സൈക്കിളും കൈമാറുകയുണ്ടായി. പുൽപ്പള്ളി വ്യാപാര ഭവനിൽ വച്ച് നടത്തിയ ചടങ്ങിൽ സുൽത്താൻ ബത്തേരി MLA ഐ.സി. ബാലകൃഷ്ണൻ സ്കൂട്ടറുകളും,ബുള്ളറ്റ് മോട്ടോർസൈക്കിളും വിതരണം
ചെയ്തു. ഇന്ന് നടത്തിയ മാസ നറുക്കെടുപ്പിൽ കാക്കവയൽ യൂണിറ്റിൽ വിതരണം ചെയ്ത ടിക്കറ്റിന് ബുള്ളറ്റ് മോട്ടോർസൈക്കിളും, കൽപ്പറ്റ ടൗണിൽ നൽകിയ കൂപ്പണുകൾക്കും,വയനാട് എക്സ്പോയിൽ വിതരണം ചെയ്ത കൂപ്പണുകൾക്കുമായി രണ്ട് സ്കൂട്ടറുകളും സമ്മാനമായി ലഭിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ജോജിൻ ടി. ജോയി മുഖ്യപ്രഭാഷണം നടത്തി.പുൽപ്പള്ളി യൂണിറ്റ് പ്രസിഡണ്ടും, ജില്ലാ വൈസ് പ്രസിഡണ്ടുമായ മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ച യോഗത്തിൽ അജിമോൻ കെ എസ്, ഇ.ടി. ബാബു,ശിവരാമൻ പാറക്കുഴി എന്നിവർ പ്രസംഗിച്ചു.എം.കെ.ബേബി, ഷാജിമോൻ,സജി വർഗീസ്, വികാസ്, ജോസ് കുന്നത്ത്, അനന്തൻ കെ.കെ, പൈലി. പി.എം,പ്രഭാകരൻ,ശിവദാസ്, വേണുഗോപാൽ,അജേഷ് ലിയോ ടോം,പ്രസന്നകുമാർ എന്നിവർ നേതൃത്വം നൽകി.