സിവിൽ എക്സൈസ് ഓഫീസർ: എൻഡ്യൂറൻസ് ടെസ്റ്റ് നാലിന്
ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (പുരുഷൻ) (കാറ്റഗറി നമ്പർ 307/2023) തസ്തിക തെരഞ്ഞെടുപ്പിനുള്ള എൻഡ്യൂറൻസ് ടെസ്റ്റ് സെപ്റ്റംബർ നാലിന് രാവിലെ 5 മുതൽ കോഴിക്കോട് ബട്ട് റോഡ് ജങ്ഷനിൽ നടത്തും. ഉദ്യോഗാർത്ഥികൾ ഡൗൺലോഡ് ചെയ്ത് അഡ്മിഷൻ കാർഡ്, അസൽ തിരിച്ചറിയിൽ രേഖ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്/ സെൽഫ് ഡിക്ലറേഷൻ സഹിതം അന്നേദിവസം രാവിലെ 5 ന് എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു. ഫോൺ – 04936 202539
എം.ആര്‍.എസില്‍ സീറ്റൊഴിവ്
കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ സയന്‍സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളില്‍ സീറ്റൊഴിവ്. പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയും യോഗ്യതാ സര്‍ട്ടിഫിക്കറ്റും സെപ്റ്റംബര്‍ രണ്ടിന് വൈകിട്ട് അഞ്ചിനകം സ്‌കൂള്‍ ഓഫീസില്‍ നല്‍കണം. ഫോണ്‍ -04936-284818
വനിതാ വാര്‍ഡന്‍ നിയമനം:കൂടിക്കാഴ്ച മൂന്നിന്
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ദിവസവേതനത്തിന് വനിതാ വാര്‍ഡനെ നിയമിക്കുന്നു. വൈത്തിരി താലൂക്ക് ആശുപത്രിയില്‍ സെപ്റ്റംബര്‍ മൂന്നിന് രാവിലെ 10 ന് നിയമന കൂടിക്കാഴ്ച നടത്തും. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. 35-45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കൂടിക്കാഴ്ചക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍ -04936 256229
ഡിഗ്രി കോഴ്‌സുകളില്‍ സീറ്റൊഴിവ്
മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി-കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി-കോം കോ-ഓപറേഷന്‍ കോഴ്‌സുകളില്‍ സീറ്റ് ഒഴിവ്. വിദ്യാര്‍ത്ഥികള്‍ കോളേജില്‍നേരിട്ടെത്തി അഡ്മിഷന്‍ എടുക്കണം. പൊതുവിഭാഗത്തിന് 750 രൂപയും പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗകാര്‍ക്ക് 250 രൂപയുമാണ് അപേക്ഷ ഫീസ്. ഫോണ്‍- 9387288283
ക്വട്ടേഷന്‍
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സെക്കന്‍ഡറി പാലിയേറ്റീവ് പരിചരണ പദ്ധതിയിലേക്ക് മോട്ടോര്‍ ക്യാമ്പ് (7 സീറ്റ് ) മാസവാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ് 31 ന് ഉച്ചക്ക് 12 നകം പേരിയ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കണം. ഫോണ്‍ – 04935 260121