സുൽത്താൻബത്തേരിയെ ഭീതിയിലാക്കുന്ന പുലിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിട്ട് പെറ്റിഷൻ ഫയൽചെയ്തു. സുൽത്താൻബത്തേരി കോട്ടക്കുന്ന് പുതുശേരി പോൾമാത്യുവാണ് ഇത് സംബന്ധിച്ച് റിട്ട് പെറ്റിഷൻ ഫയൽചെയ്തത്. തുടർച്ചയായി പുലിയെത്തി കോഴികളെ പിടികൂടുകയും കുടുംബത്തിനും നാട്ടുകാർക്കും ഭീഷണിയായിട്ടും വനംവകുപ്പ് കൂട് വെച്ചില്ലെന്ന് കാണിച്ചും കൂടുവെക്കാനുള്ള നടപടികൾ കൈകൊള്ളണമെന്ന് ആവശ്യപ്പെട്ടുമാണ് പോൾ മാത്യ ഹൈക്കോടതിയിൽ റിട്ട് പെറ്റിഷൻ ഫയൽ ചെയ്തിരിക്കുന്നത്. ഒരാഴ്ചക്കുള്ളിൽ നാല് തവണയാണ് ഇയാളെ വീട്ടിൽ പുലിയെത്തി കോഴികളെ പിടികൂടിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.