നാളെ നടത്താനിരുന്ന ലേല നടപടികള്‍ മാറ്റിവച്ച് ബത്തേരി കാര്‍ഷിക വികസന ബാങ്ക്
സുല്‍ത്താന്‍ ബത്തേരി കാര്‍ഷിക വികസന ബാങ്കിന്റെ നേതൃത്യത്തില്‍ നാളെ പാടിച്ചിറ വില്ലേജ് ഓഫീസിന് മുന്നില്‍ വച്ച് നടത്താനിരുന്ന ലേല നടപടികള്‍ മാറ്റിവച്ചതായി ബാങ്ക് വൈസ് പ്രസിഡന്റ് എം എസ് സുരേഷ് ബാബു പറഞ്ഞു. കര്‍ഷകര്‍ ബാങ്കില്‍ അടയ്ക്കാനുള്ള തുക എത്രയും വേഗം അടയ്ക്കാമെന്ന് ബാങ്കിനെ അറിയിച്ചതിനെ തുടര്‍ന്നാണ് ജപ്തി നടപടികള്‍ നിര്‍ത്തിവച്ചതെന്നും അധികൃതര്‍ പറഞ്ഞു.