ബുധനാഴ്ച മുതല്‍ ഈ മാസം 31വരെ ട്രയല്‍ റണ്‍ നടക്കും. നിലവിലുള്ള ട്രാഫിക് നിയമങ്ങള്‍ക്ക് പുറമെ 58-ഓളം പരിഷ്‌കരിച്ച തീരുമാനത്തോടെയാണ് പുതിയ ട്രാഫിക് പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുന്നത്. കഴിഞ്ഞദിവസം സുല്‍ത്താന്‍ബത്തേരി നഗരസഭയില്‍ ചേര്‍ന്ന ട്രാഫിക് അഡൈ്വസറി കമ്മറ്റിയിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
പാര്‍ക്കിംഗ്,നോ പാര്‍ക്കിംഗ്,ദിശാബോര്‍ഡുകള്‍,മുന്നറിയിപ്പ് ബോര്‍ഡുകള്‍,ഡിവൈഡറുകള്‍ എന്നിവ നഗരത്തിന്റെ വിവിധയിടങ്ങളില്‍ സ്ഥാപിക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കാനാണ് കഴിഞ്ഞദിവസം ദിവസം ചേര്‍ന്ന് ട്രാഫിക് അഡൈ്വസറി കമ്മറ്റിയുടെ തീരുമാനം.
ചുങ്കത്തെ സ്റ്റാര്‍ കിച്ചണിന്റെ മുന്നിലുള്ള ബസ് സ്റ്റാന്റ് മാറ്റി മുമ്പോട്ട് ട്രാക്ടര്‍ സ്റ്റാന്റിന്റെ ഭാഗത്തേയ്ക്ക് മാറ്റും, ടിപ്പര്‍ വാഹനങ്ങളുടെ നിയന്ത്രണം 1 മണിക്കൂറാക്കും,2 വീല്‍ 4 വീല്‍ പാര്‍ക്കിംഗ് കൃത്യമായി നടപ്പിലാക്കും, പോലീസ് സ്റ്റേഷന്‍ സ്റ്റാര്‍ട്ടിംഗ് ഭാഗത്ത് നോപാര്‍ക്കിംഗ് ബോര്‍ഡ് സ്ഥാപിക്കും, പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ ലൈനുകള്‍ വരച്ചിടും, ബീനാച്ചി മുതല്‍ ടെക്നിക്കല്‍ സ്‌കൂള്‍വരെയും കോട്ടക്കുന്ന് മുതല്‍ ഗ്യാരേജ് വരെയും ചുങ്കം മുതല്‍ ബ്ലോക്ക് ഓഫീസ് വരെയും തെരുവോരകച്ചവടം നിരോധിക്കും, ലുലു മുതല്‍ ബീനാച്ചി വരെ ട്രാഫിക് സംവിധാനം ഏര്‍പ്പെടുത്തും, പൊലീസ് എയ്ഡ്പോസ്റ്റ് പഴയ ബസ് സ്റ്റാന്റില്‍ സ്ഥാപിക്കും,ഗാന്ധി ജംഗ്ഷന്‍ വണ്‍വേ തിരിയുന്നതിന്റെ ഇടതുവശം ഇരുചക്രവാഹനം പാര്‍ക്ക് ചെയ്യുന്നതിന് സൂചന ബോര്‍ഡ്, കോടതിക്ക് മുമ്പിലും താലൂക്ക് ആശുപത്രി ഡബ്ല്യുഎംഒ റോഡ് എന്നിവയുടെയും ഇരുവശങ്ങളിലും നോപാര്‍ക്കിംഗ്,ടൗണില്‍ വാഹനം നിര്‍ത്തിയിടുന്നതിന്റെ സമയപരിധി ഒരു മണിക്കൂറായി നിജപ്പെടുത്തും,അനുവദനീയമയ സമയത്തില്‍ കൂടുതല്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ നിയമനടപടി സ്വീകരിക്കും തുടങ്ങി 58 തീരുമാനങ്ങളാണ് നടപ്പാക്കാനൊരുങ്ങുന്നത്.