ഫെന്‍സിംഗ് പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കം ചെറുക്കും
പാല്‍വെളിച്ചം കൂടല്‍ കടവ് റോപ്പ് ഫെന്‍സിംഗ് പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കം ചെറുക്കുമെന്ന് മാനന്തവാടി നഗരസഭ കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.വന്യമൃഗശല്യത്തില്‍ നിന്നും കര്‍ഷകരെയും കൃഷിയും രക്ഷിക്കുന്നതിനായി 3 കോടി 60 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന റോപ്പ് ഫെന്‍സിംഗ് പണി ആരംഭിച്ചെങ്കിലും ഇപ്പോള്‍ നിലച്ച അവസ്ഥയാണ്. സ്റ്റീല്‍ മെറ്റീരിയലുകളുടെ വിലവര്‍ദ്ധനവ് ആണ് ഫെന്‍സിംഗ് നിര്‍മ്മാണം പാതിവഴിയിലാവാന്‍ കാരണം.വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ജേക്കബ് സെബാസ്റ്റ്യന്‍, കണ്‍സിലര്‍മാരായ ഷിബു കെ ജോര്‍ജ്, ലൈല സജി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രവര്‍ത്തികള്‍ ആരംഭിച്ചെങ്കിലും ഇപ്പോള്‍ പ്രവര്‍ത്തികള്‍ ഉപേക്ഷിച്ച നിലയിലാണ്. പ്രദേശത്തെ കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ റോപ്പ് പെന്‍സിംഗ് നിര്‍ബദ്ധമാണ്. പ്രവര്‍ത്തി ആരംഭിച്ചെങ്കിലും പാതിവഴിയില്‍ ഉപേക്ഷിച്ച നിലയിലാണ് അതുകൊണ്ട് ശക്തമായ സമരപരിപാടികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.