അബ്കാരി കേസിലെ പ്രതി 13 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

0

തലപ്പുഴ പോലീസ് 2010ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസിലെ പ്രതിയെ പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റ് ചെയ്തു. പേര്യ ചുള്ളി കൈരങ്കോട്ട് സഹദേവന്‍ (55) നെയാണ് തലപ്പുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് അരുണ്‍ ഷായും സംഘവും അറസ്റ്റ് ചെയ്തത്. 2010ല്‍ വീടിന്റെ പരിസരത്ത് നിന്നും ആറ് ലിറ്ററോളം ചാരായം പിടികൂടിയ സംഭവത്തിലാണ് ഇയ്യാള്‍ക്കെതിരെ കേസെടുത്തിരുന്നത്. പ്രതിയായ സഹദേവന്‍ അന്ന് സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഏ ആര്‍ സനില്‍, വത്സ കുമാര്‍, ജിതേഷ് തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!