ദുരിതബാധിതരോടും തൊഴിലാളികളോടുമുള്ള സംസ്ഥാന സർക്കാരിന്റെ അവഗണന മെയ് 16ന് യുഡിഎഫ് കലക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തും

0

കൽപ്പറ്റ: ക്യാബിനറ്റ് തീരുമാനമെടുത്തിട്ടും ചൂരൽമല, മുണ്ടക്കൈ
ദുരിതബാധിതർക്ക് ദിനബത്ത നല്കാൻ തയാറാവാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും, വാടക നൽകാത്തതിലും,
ദുരിതബാധിതരുടെ ജീവനോപാധിക്ക് യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചും,
ടൗൺഷിപ്പ് ഭൂമിയിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങളും, അവരുടെ ജീവിതവും പ്രശ്നങ്ങളും പരിഹരിക്കാത്തത്തിലും, തൊഴിലാളികൾ താമസിക്കുന്ന കോട്ടേഴ്സുകളിൽ നിന്ന് ബലം പ്രയോഗിച്ച് ഒഴിപ്പിക്കാൻ ഉള്ള ശ്രമത്തിൽ പ്രതിഷേധിച്ചും സർക്കാർ മാനേജ്മെന്റ് നിലപാടിൽ പ്രതിഷേധിച്ചും യുഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 16 വെള്ളിയാഴ്ച രാവിലെ കലക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്താൻ യുഡിഎഫ് പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. കലക്ടറേറ്റ് മാർച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കൽപ്പറ്റയിൽ നടന്ന യുഡിഎഫ് പ്രവർത്തക കൺവെൻഷൻ അഡ്വക്കറ്റ് ടി സിദ്ധിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സലിം മേമന അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം യുഡിഎഫ് കൺവീനർ പി പി ആലി, റസാഖ് കൽപ്പറ്റ, ടി ജെ ഐസക്,എം എ ജോസഫ്, ഒ വി അപ്പച്ചൻ, പോൾസൺ കൂവക്കൽ,അലവി വടക്കേതിൽ,ശോഭന കുമാരി, ഗിരീഷ് കൽപ്പറ്റ,എൻ മുസ്തഫ,ഉസ്മാൻ പഞ്ചാര,സലീം വൈത്തിരി തുടങ്ങിയവർ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!