ആടിനെ കടുവ ആക്രമിച്ചു കൊന്നു
പാടത്ത് മേയാന്‍ വിട്ട ആടിനെ കടുവ ആക്രമിച്ചു കൊന്നു. ചേകാടി താഴെശ്ശേരി കോളനിയിലെ മുരളിയുടെ ആടിനെയാണ് ബുധനാഴ്ച്ച ഉച്ചക്ക് 2 മണിയോടെ കടുവ കൊന്നത്. കടുവയെ കണ്ട് ആടിനെ മേയിക്കാനെത്തിയ ആള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവിടെ രണ്ടാഴ്ച്ചയ്ക്കിടെ മുന്നോളം ആടുകളെ കടുവ പിടികൂടിയതായി നാട്ടുകാര്‍ പറഞ്ഞു. വനംവകുപ്പ് സ്ഥലത്ത് എത്തി പരിശോധന നടത്തി.ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവയെ തുരത്താന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.