Browsing Category

News stories

ജില്ലയില്‍ ഡ്രോണ്‍ സര്‍വ്വേ തുടങ്ങിv

ജില്ലയില്‍ ഡിജിറ്റല്‍ സര്‍വെയുടെ ഭാഗമായി ഡ്രോണ്‍ സര്‍വെ തുടങ്ങി. മാനന്തവാടി താലൂക്കിലെ പയ്യമ്പള്ളി വില്ലേജിലാണ് ഡ്രോണ്‍ സര്‍വ്വെക്ക് തുടക്കം കുറിച്ചത്. സര്‍വെ ഓഫ് ഇന്ത്യയുടെ അറിയിപ്പ് പ്രകാരം ഒക്ടോബര്‍ മാസത്തില്‍ വയനാട് ജില്ലയിലെ 3…

സ്‌കൂട്ടര്‍ മോഷണം: യുവാവ് പിടിയില്‍

ഷോറൂമില്‍ സര്‍വീസിന് കൊടുത്ത സ്‌കൂട്ടര്‍ മോഷ്ടിച്ച യുവാവിനെ പിടികൂടി. കോഴിക്കോട്, പന്തീരാങ്കാവ് സ്വദേശി, മേലേപുല്‍പറമ്പ് വീട്ടില്‍ അബ്ദുല്‍ റാസിം(24)നെയാണ് മാനന്തവാടി എസ്.എച്ച്.ഒ അബ്ദുല്‍ കരീമിന്റെ നേതൃത്വത്തില്‍ എസ്.ഐ സോബിനും സംഘവും…

ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാ ശിശു സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൗമാരക്കാരായ പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്കായി ഏകദിന കരിയര്‍ ഗൈഡന്‍സ് ക്ലാസും കൗണ്‍സിലിംഗ് ക്യാമ്പും നടത്തി. സുല്‍ത്താന്‍ ബത്തേരി ശ്രേയസ് ഹാളില്‍ നടന്ന…

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം: ജില്ലാതല ഉദ്ഘാടനം നടത്തി

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം ഒ.ആര്‍ കേളു എം.എല്‍.എഉദ്ഘാടനം ചെയ്തു. മാനന്തവാടി കരുണാകരന്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷനായിരുന്നു.…

ചെന്നലോട് സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

ചെന്നലോട് ഗവ.യു.പി സ്‌കൂളിന്റെ കെട്ടിടം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.ടി.സിദ്ദീഖ് എം.എല്‍.എ അധ്യക്ഷനായിരുന്നു. ഉപജില്ലാ കായിക മേളയില്‍ 400 മീറ്ററില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ശിവ നന്ദനയ്ക്കുള്ള ഉപഹാര സമര്‍പ്പണം…

കേര രക്ഷാവാരം കീടരോഗ നിയന്ത്രണം നടത്തി

കേരരക്ഷാ വാരാചരണത്തിന്റെ ഭാഗമായി തെങ്ങുകള്‍ക്കുള്ള കീട രോഗനിയന്ത്രണം ജില്ലാതല ഉദ്ഘാടനം പനമരത്ത് നടന്നു. തെങ്ങിലെ കൂമ്പ് ചീയല്‍, കൊമ്പന്‍ ചെല്ലി, ചെമ്പന്‍ ചെല്ലി എന്നിവ നിയന്ത്രിക്കുകയാണ് ലക്ഷ്യം.ഫലപ്രദമായ പ്രതിരോധ മാര്‍ഗമാണ് തെങ്ങ്…

സങ്കല്‍പ് സപ്താഹ്: കൃഷി മഹോത്സവം നടത്തി

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായുള്ള സങ്കല്‍പ് സപ്താഹിന്റെ നാലാം ദിവസം തൊണ്ടര്‍നാട് കൃഷിഭവനില്‍ കൃഷി മഹോത്സവം സംഘടിപ്പിച്ചു. ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത്…

സംസ്‌കൃതി ഓപ്പണ്‍ തിയ്യേറ്റര്‍ ഉദ്ഘാടനം ചെയ്തു

ബത്തേരി ഓടപ്പള്ളം ഗവ. ഹൈസ്‌ക്കൂളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സംസ്‌കൃതി ഓപ്പണ്‍ തീയ്യേറ്റര്‍ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. കായിക വകുപ്പ് പട്ടികവര്‍ഗ്ഗ വികസന വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന കായിക…

തിരുവാതിര മഹോത്സവം: ഫണ്ട് ഉദ്ഘാടനം നടത്തി

തോണിച്ചാല്‍ തൃക്കാളി സ്വയംഭൂ ശിവക്ഷേത്രത്തിലെ തിരുവാതിര മഹോല്‍സവത്തിന്റെ ധനശേഖരണാര്‍ത്ഥത്തിന്റെ ഭാഗമായുള്ള ഫണ്ട് ഉദ്ഘാടനം ക്ഷേത്രത്തില്‍ നടന്നു. തിരുവാതിര മഹോത്സവ ഫണ്ടിലേക്കുള്ള ആദ്യ സംഭാവന ഡോ. രാജശ്രി മസ്‌ക്കറ്റ്, പി.എന്‍ ജ്യോതിപ്രസാദ്…

വയനാട് ബൈസൈക്കിള്‍ ചലഞ്ച് ലോഞ്ചിംഗ് നിര്‍വ്വഹിച്ചു

വയനാട് ബൈസൈക്കിള്‍ ചലഞ്ച് സെക്കന്റ് എഡിഷന്റെ പ്രോഗ്രാം ലോഞ്ചിംഗ് മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വ്വഹിച്ചു. കല്‍പ്പറ്റ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ടി സിദ്ധിഖ് എം.എല്‍.എ ജില്ലാ കളക്ടര്‍ ഡോ രേണുക ഐ.എ.എസ്, സ്‌പോര്‍ട്ട്‌സ്…
error: Content is protected !!