തിരുവാതിര മഹോത്സവം: ഫണ്ട് ഉദ്ഘാടനം നടത്തി
തോണിച്ചാല്‍ തൃക്കാളി സ്വയംഭൂ ശിവക്ഷേത്രത്തിലെ തിരുവാതിര മഹോല്‍സവത്തിന്റെ ധനശേഖരണാര്‍ത്ഥത്തിന്റെ ഭാഗമായുള്ള ഫണ്ട് ഉദ്ഘാടനം ക്ഷേത്രത്തില്‍ നടന്നു. തിരുവാതിര മഹോത്സവ ഫണ്ടിലേക്കുള്ള ആദ്യ സംഭാവന ഡോ. രാജശ്രി മസ്‌ക്കറ്റ്, പി.എന്‍ ജ്യോതിപ്രസാദ് എന്നിവര്‍ ക്ഷേത്രം മേല്‍ശാന്തി പെരുമുണ്ടം ചിറമൂലം ഇല്ലം ശങ്കരനാരായണന്‍ എമ്പ്രാന്തിരിക്ക് നല്‍കി നിര്‍വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവാതിര നൃത്ത മത്സരം ‘ധനുമാസരാവ് 2023’ന്റെ പോസ്റ്റര്‍ പ്രകാശനവും ചടങ്ങില്‍ നടന്നു.
2023 ഡിസംബര്‍ 26, 27 തീയതികളിലാണ് തിരുവാതിര മഹോത്സവം. തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് ഡിസംബര്‍ 26 ന് വൈകുന്നേരം 3 മണി മുതല്‍ ക്ഷേത്രത്തില്‍ വെച്ച് അഖില വയനാട് തിരുവാതിര നൃത്ത മത്സരം നടത്തും. തിരുവാതിര മഹോത്സവത്തിലെ പ്രധാന വഴിപാടായ മഹാരുദ്രാഭിഷേകം ഡിസം. 27ന് രാവിലെ 9.30ന് ക്ഷേത്രത്തില്‍ വെച്ച് നടക്കും. ആഘോഷ കമ്മിറ്റി ഭാരവാഹികളായ സൂരജ് തോണിച്ചാല്‍, അഖില്‍ പ്രേം, ഇ.കെ ഗോപി,കെ.എം രാമകൃഷ്ണന്‍, എം.കെ പത്മനാഭന്‍, കെ ശേഖരന്‍, ഗീതാ രാജന്‍, രമ ബാലചന്ദ്രന്‍, വിമല അരവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.