വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ തന്നെ സ്ഥാപിക്കും ഒ.ആര്‍ കേളു എംഎല്‍എ

0

 

വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ തന്നെ സ്ഥാപിക്കും. മാനന്തവാടി മെഡിക്കല്‍ കോളേജിന്റെ ഓഫീസ് താത്ക്കാലിമായി പ്രവര്‍ത്തനം ആരംഭിച്ചു. മള്‍ട്ടിപര്‍പ്പസ് സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണം അതിവേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചു. കാത്ത് ലാബിന്റെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. എംഎല്‍എ ഫണ്ടില്‍ നിന്നും 4 കോടിയോളം രൂപ വിവിധ പദ്ധതികള്‍ക്കായി വകയിരുത്തി കഴിഞ്ഞു.മെഡിക്കല്‍ കോളേജിന്റെ ദൈനംദിന പ്രവര്‍ത്തങ്ങള്‍ ഏകോപിക്കുന്നതിന് ഹോസ്പിറ്റല്‍ ഡവലപ്പ്മെന്റ് സൊസൈറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മാനന്തവാടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ഒ.ആര്‍ കേളു എംഎല്‍എ വ്യക്തമാക്കി.

യഥാര്‍ത്ഥ വസ്തുതകള്‍ ഇതാണെന്ന് ഇരിക്കെ മാനന്തവാടിക്കാര്‍ നാളിത് വരെ ഒരു തരത്തിലുമുള്ള പ്രദേശികവാദവും ഉന്നയിച്ചിട്ടില്ല.വയനാട്ടില്‍ എവിടെയെങ്കിലും ഒരു മെഡിക്കല്‍ കോളേജ് വരണം എന്നുള്ളതാണ് മാനന്തവാടിക്കാരുടെ നിലപാട്.സമരക്കാരോടും പ്രാദേശികവാദക്കാരോടും പറയാനുള്ളത്.കാര്യങ്ങള്‍ മറച്ചു വെച്ചാണ് പൊതുജനങ്ങളെ തെറ്റിധരിപ്പിക്കുന്ന രീതിയില്‍ ചില സമര കോലാഹലങ്ങള്‍ കല്‍പ്പറ്റയില്‍ നടന്നു വരുന്നത്. ഭാവിയില്‍ മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കുന്നതിനായി പേരിയ വില്ലേജിലെ ഗ്ലെന്‍ലേവന്‍ എസ്റ്റേറ്റ് ഏറ്റെടുത്തഭൂമിയുമായി ബന്ധപ്പെട്ട് ചില തര്‍ക്ക വിഷയങ്ങള്‍ ഉണ്ടായിട്ടുണ്ട്.ഈ വിഷയം സര്‍ക്കാരിന്റെ സജീവ ശ്രദ്ധയില്‍ ഉള്ളതുമാണ്. സ്ഥലത്തിന്റെ യഥാര്‍ത്ഥ ജന്മിയുടെ പിന്‍മുറക്കാര്‍ എന്ത് വിലക്കൊടുത്തും ബോയ്സ് ടൗണിലെ ഭൂമിയില്‍ തന്നെ മെഡിക്കല്‍ കോളേജ് വരണമെന്ന നിലയില്‍ ഉറച്ചുനില്‍ക്കുകയുമാണ്.സ്ഥലം സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള നിയമപ്രശ്നം ഉണ്ടായാല്‍ അത് എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുകയും ചെയ്യും.

2016ല്‍ മടക്കിമലയില്‍ മെഡിക്കല്‍ കോളേജ് വരുമെന്ന് പ്രതീക്ഷിച്ച് തത്പര കക്ഷികളായ ചില ഭൂമാഫിയകള്‍ പ്രദേശത്ത് വികസന സാധ്യത മുന്നില്‍ കണ്ട് നിരവധി ഭൂമി വാങ്ങി കൂട്ടിയതായാണ് വിവരം.നിലവില്‍ നടക്കുന്ന സമരത്തിന് പിന്നിലുള്ള സാമ്പത്തീക ശ്രോതസിനെ പറ്റി റിയല്‍ എസ്റ്റേറ്റ് മാഫിയ ബന്ധമുണ്ടെന്ന് സംശയമുണ്ട്. ഈകാര്യത്തില്‍ പോലീസ് അന്വേഷണത്തിന് ആവശ്യപ്പെടും. പാവങ്ങളായ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരെ പോലും തെറ്റിധരിപ്പിച്ച് സമരായുധമാക്കുന്ന രീതി അംഗീകരിക്കില്ല. ഈ യാഥാര്‍ത്ഥ്യം ജനാധിപത്യ വിശ്വാസികള്‍ മനസിലാക്കണമെന്നും വയനാട്ടിലെ മാനന്തവാടിയില്‍ തന്നെ മെഡിക്കല്‍ കോളേജ് പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടിയുമായി എംഎല്‍എയും സര്‍ക്കാരും മാനന്തവാടിയിലെ പൊതുസമൂഹം ഒറ്റകെട്ടായി മുന്നോട്ടു പോകുമെന്നും എല്ലാവരുടേയും പിന്തുണയുണ്ടാകണമെന്ന് ഇതോടൊപ്പം അഭ്യര്‍ത്ഥിക്കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!