സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം: ജില്ലാതല ഉദ്ഘാടനം നടത്തി

0

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം ഒ.ആര്‍ കേളു എം.എല്‍.എഉദ്ഘാടനം ചെയ്തു. മാനന്തവാടി കരുണാകരന്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷനായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി.എ. ഡെവലപ്‌മെന്റ് എക്കണോമിക്‌സ് മൂന്നാം റാങ്ക് ജേതാവ് ഷാര്‍ലറ്റ്.എസ്.കുമാര്‍, എം.ബി.ബി.എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഡോ. കെ.എസ്.സുകന്യ എന്നിവര്‍ക്ക് ഒ.ആര്‍.കേളു എം.എല്‍.എ ഉപഹാരം നല്‍കി. തിരിച്ചറിവിന്റെ വഴികള്‍ നവ സമൂഹത്തില്‍, സാമ്പത്തിക സാക്ഷരതയുടെ പ്രാധാന്യം എന്നീ വിഷയങ്ങളില്‍ അഡ്വ. ജിജില്‍ ജോസഫ്, എസ്.സി .എസ്.ടി വികസന കോര്‍പ്പറേഷന്‍ ജില്ലാ മാനേജര്‍ പി.അനീഷ് എന്നിവര്‍ ക്ലാസെടുത്തു.

സെമിനാറുകള്‍, വിജ്ഞാനോത്സവം, ശുചീകരണ സന്ദേശ പ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ഉന്നത വിജയികള്‍ക്ക് അനുമോദനം എന്നിവ പക്ഷാചരണത്തിന്റെ ഭാഗമായി നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സിന്ധു ശ്രീധരന്‍, മീനാക്ഷി രാമന്‍, കെ.വിജയന്‍, നഗരസഭ കൗണ്‍സിലര്‍ ബി.ഡി അരുണ്‍കുമാര്‍, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ ഇ.ആര്‍. സന്തോഷ് കുമാര്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ സി. ഇസ്മയില്‍, അസിസ്റ്റന്റ് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ ടി.കെ മനോജ് , ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ മനോഹരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!