വയനാട് ബൈസൈക്കിള്‍ ചലഞ്ച് ലോഞ്ചിംഗ് നിര്‍വ്വഹിച്ചു
വയനാട് ബൈസൈക്കിള്‍ ചലഞ്ച് സെക്കന്റ് എഡിഷന്റെ പ്രോഗ്രാം ലോഞ്ചിംഗ് മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വ്വഹിച്ചു. കല്‍പ്പറ്റ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ടി സിദ്ധിഖ് എം.എല്‍.എ ജില്ലാ കളക്ടര്‍ ഡോ രേണുക ഐ.എ.എസ്, സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം മധു,വൈസ് പ്രസിഡന്റ് സലീം കടവന്‍,ഫുട്‌ബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ റഫീഖ്,വയനാട് ബൈക്കേഴ്‌സ് ക്ലബ് സെക്രട്ടറി ഷൈജല്‍ കുന്നത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. നവംബര്‍ 5 ന് കല്‍പ്പറ്റയില്‍ നടക്കുന്ന ചലഞ്ചില്‍ സംസ്ഥാന ദേശീയ താരങ്ങള്‍ ഉള്‍പ്പെടെ നൂറോളം താരങ്ങള്‍ പങ്കെടുക്കും.ചലഞ്ചിന്റെ ഓപ്പണിംഗ് രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും.വിവിധ വിഭാഗങ്ങളിലായി ഒന്നരലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികള്‍ക്ക് ലഭിക്കുക.