കേര രക്ഷാവാരം കീടരോഗ നിയന്ത്രണം നടത്തി

0

കേരരക്ഷാ വാരാചരണത്തിന്റെ ഭാഗമായി തെങ്ങുകള്‍ക്കുള്ള കീട രോഗനിയന്ത്രണം ജില്ലാതല ഉദ്ഘാടനം പനമരത്ത് നടന്നു. തെങ്ങിലെ കൂമ്പ് ചീയല്‍, കൊമ്പന്‍ ചെല്ലി, ചെമ്പന്‍ ചെല്ലി എന്നിവ നിയന്ത്രിക്കുകയാണ് ലക്ഷ്യം.ഫലപ്രദമായ പ്രതിരോധ മാര്‍ഗമാണ് തെങ്ങ് വൃത്തിയാക്കി ആവശ്യമായ വളങ്ങളും കീടരോഗബാധയ്ക്കുള്ള മരുന്നുകള്‍ തളിക്കുന്നത്. കൃഷി വകുപ്പ് കേരരക്ഷാവാരം പദ്ധതിയിലൂടെ ഇത് നടപ്പാക്കുന്നു. പനമരം-മാനന്തവാടി ബ്ലോക്കുകളില്‍ പനമരം പഞ്ചായത്ത് കാര്‍ഷിക കര്‍മസേനയാണ് ഈ ദൗത്യം ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ ഉദ്ഘാടനം ചെയ്തു.

പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലയില്‍ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ രാജി വര്‍ഗ്ഗീസ് കര്‍ഷകര്‍ക്ക് തെങ്ങിലെ കീടരോഗബാധയ്ക്കുള്ള കാരണങ്ങളും വിവിധ നിയന്ത്രണോപാധികളെയും കുറിച്ച് ക്ലാസ്സെടുത്തു. പനമരം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എ.ടി.വിനോയ്, പനമരം കൃഷി ഓഫീസര്‍ മുഹമ്മദ് അബ്ദുല്‍ ജാമിയ , കാര്‍ഷിക കാര്‍മ്മസേന അംഗം കെ.വി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു

 

Leave A Reply

Your email address will not be published.

error: Content is protected !!
07:20